ന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ വന്‍ മുന്നേറ്റവുമായി ഹോണ്ട. രാജ്യത്ത് ആകെയുള്ള ഇരുചക്ര വാഹന വിപണിയുടെ പകുതിയിലധികവും നേടിയാണ് ഹോണ്ട ഈ റെക്കോഡ് നേട്ടം കൈവരിച്ചത്. 

15 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇരുചക്ര വാഹന വിപണിയില്‍ ഒന്നാം സ്ഥാനത്ത് ഹോണ്ടയാണ്. രാജ്യത്തെ ആകെ ഇരുചക്ര വാഹനങ്ങളുടെ 52 ശതമാനം വരുമിത്. 

മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ 17 ഇടങ്ങളിലാണ് ഹോണ്ട ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.