ഹോണ്ടയുടെ ഏറ്റവും പുതിയ നഗര വാഹനമായ ഗ്രാസ്യ സ്‌കൂട്ടര്‍ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടതായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചു. വിപണിയിലെത്തി വെറും രണ്ടര മാസത്തിനുള്ളിലാണ് ഈ നേട്ടം കമ്പനി കൈവരിച്ചത്. ആധുനിക സ്റ്റൈല്‍, ഉന്നത നിലവാരം, എല്‍ഇഡി ഹെഡ് ലാംമ്പ്, പൂര്‍ണമായും ഡിജിറ്റലായ മീറ്റര്‍, മൂന്നു പടികളായുള്ള എക്കോ സ്പീഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകളാണ് ശക്തമായ മത്സരം നടക്കുന്ന വിപണിയില്‍ ഗ്രാസ്യയെ വേറിട്ടു നിര്‍ത്തുന്നത്.
ആധുനിക സ്‌കൂട്ടര്‍ ആഗ്രഹിച്ച നഗര യുവത്വമാണ് ഗ്രാസ്യയുടെ ആരാധകരെന്ന് ലഭിച്ച സ്വീകരണത്തിലൂടെ വ്യക്തമായിരിക്കുകയാണെന്നും വളരുന്ന സ്‌കൂട്ടര്‍ വിപണിയില്‍ ഗ്രാസിയ ഹോണ്ടയുടെ സ്ഥാനം ഉയരങ്ങളില്‍ തന്നെ നിലനിര്‍ത്തുമെന്ന് ഉറപ്പാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
നേരത്തെ വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ തന്നെ മികച്ച വില്‍പ്പനയുള്ള 10 സ്‌കൂട്ടറുകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ ഗ്രാസ്യക്ക് സാധിച്ചിരുന്നു. 124.9 സിസി എയര്‍കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ഗ്രാസ്യയെ മുന്നോട്ടു നയിക്കുന്നത്. 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 61,812 രൂപ മുതല്‍ 63742 രൂപ വരെയാണ് ഗ്രാസ്യയുടെ കോഴിക്കോട് എക്‌സ്‌ഷോറൂം വില. സുസുക്കി ആക്‌സസ് 125, വെസ്പ VX എന്നിവരാണ് വിപണിയില്‍ ഗ്രാസ്യയുടെ പ്രധാന എതിരാളികള്‍.
Content Highlights; Honda Grazia sales cross 50,000 units in India