ഹോണ്ട എലിവേറ്റ്
ഇന്ത്യയിലെ മിഡ്‌സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് ഹോണ്ടയുടെ സംഭാവനയായ എലിവേറ്റ് അവതരിപ്പിച്ചു. ഹ്യുണ്ടായി ക്രെറ്റ്, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്റ് വിത്താര എന്ന വാഹനങ്ങളുടെ പ്രധാന എതിരാളിയാകാനെത്തുന്ന വാഹനത്തിന്റെ ആഗോള അവതരണമാണ് ഡല്‍ഹിയില്‍ നടന്നത്. ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ വാഹനത്തിന്റെ വില പിന്നീട് അറിയിക്കും. ജൂലൈ മാസം ബുക്കിംഗ് ആരംഭിക്കുന്ന എലിവേറ്റ് ഫെസ്റ്റിവൽ സീസണിൽ വിപണിയിൽ എത്തും. വിപണി പ്രവേശനം തുടങ്ങിയ കാര്യങ്ങള്‍ വൈകാതെയുണ്ടാകുമെന്ന് ഹോണ്ട കാര്‍സ് മേധാവികള്‍ അറിയിച്ചു.
ഹോണ്ടയുടെ ഗ്ലോബല്‍ പ്രോഡക്ട് ആയാണ് എലിവേറ്റ് എത്തിയിരിക്കുന്നത്. എച്ച്.ആര്‍.വി, ഡബ്ല്യു.ആര്‍.വി. എന്നീ വാഹനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍പ്പൊണ്ട ഡിസൈനിലാണ് എലിവേറ്റും ഒരുങ്ങിയിരിക്കുന്നത്. വലിയ ഹെക്സഗൊണല്‍ ഗ്രില്ല്, എൽ.ഇ.ഡി. ഹെഡ്‍ലാംപ്, ക്യാരക്ടര്‍ ലൈനുകള്‍ നല്‍കിയുള്ള വശങ്ങള്‍, സിറ്റിയിൽ നൽകിയതിന് സമാനമായ അലോയ് ആകര്‍ഷകമായ റിയര്‍ പ്രൊഫൈല്‍ എന്നിവ ഈ വാഹനത്തിൽ നല്കിട്ടിട്ടുണ്ട്.
ഫീച്ചര്‍ സമ്പന്നമാണ് എലിവേറ്റിന്റെ അകത്തളം. ഹോണ്ടയുടെ പുതുതലമുറ സിറ്റിയില്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഫീച്ചറുകളാണ് ഇതിൽ നല്കിയിട്ടുള്ളത്. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7.0 ഇഞ്ച് സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവ ഈ വാഹനത്തിലും നൽകിയിട്ടുണ്ട്. ഇതിനൊപ്പം എസ്.യു.വി. ഭാവം നല്‍കുന്നതിനുള്ള ഫീച്ചറുകള്‍ക്കൊപ്പം കാര്യക്ഷമമായ സ്റ്റോറേജ് സംവിധാനങ്ങളും ഈ വാഹനത്തെ ആകര്‍ഷകമാക്കും.
.jpg?$p=59bad30&&q=0.8)
ഹോണ്ടയുടെ ഏഷ്യ-പസഫിക് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററാണ് ഈ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കമ്പനിയുടെ ഇക്കോ ഗ്ലോബല്‍ ഡിസൈന്‍ ലാഗ്വേജ് അനുസരിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. 4312 എംഎം നീളം, 1790 എംഎം വീതി, 1650 എംഎം ഉയരം 2650 എംഎം വീൽ ബൈസ് 220 എംഎം ഗ്രൗണ്ട് ക്ലീറെൻസ് 458 ലിറ്റർ ബൂട്ട് സ്പേസ് എന്നിങ്ങനെ ആണ് ഈ വാഹനത്തിന്റെ അളവുകൾ.
ഹോണ്ടയുടെ അഞ്ചാം തലമുറ സിറ്റിയില്‍ നല്‍കിയിട്ടുള്ള 121 ബി.എച്ച്.പി. പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനു ആണ് ഇതിലും നല്കിയിട്ടുള്ളത് ആറ് സ്പീഡ് മാനുവല്‍, സി.വി.ടി. എന്നീ ഗിയര്‍ബോക്സുകള്‍ ആണ് ട്രാന്‍സ്മിഷന്‍ ഒരുക്കുക.
Content Highlights: Honda Elevate SUV makes global debut in India: Event highlights


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..