പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. 10,000 രൂപ വരെയാണ് വര്‍ധന. ഫെബ്രുവരി ഒന്നിന് വിലവര്‍ധന നിലവില്‍ വരും. 

ഉത്പാദനച്ചെലവ് കൂടുന്നതും വിദേശനാണ്യ വിനിമയ നിരക്കിലെ വര്‍ധനയുമാണ് കാറുകളുടെ വില ഉയര്‍ത്താന്‍ ഹോണ്ടയെ പ്രേരിപ്പിക്കുന്നത്. 

കമ്പനിയുടെ പ്രീമിയം എസ്.യു.വിയായ സിആര്‍വിക്ക് 10,000 രൂപയും മറ്റ് മോഡലുകള്‍ക്ക് 7,000 രൂപ വരെയുമാണ് വില കൂടുന്നത്. മിക്ക കാര്‍ കമ്പനികളും ഈ മാസം തന്നെ വില വര്‍ധന നടപ്പാക്കിയിട്ടുണ്ട്. 

Content Highlights; Honda Cars India To Hike Prices By Upto 10,000 From February