വാഹനങ്ങള്‍ പരസ്യംകൊണ്ട് പൊതിയേണ്ടെന്ന് ഹൈക്കോടതി; എല്ലാം അനുവദനീയമായ രീതിയിലെന്ന് സര്‍ക്കാര്‍


കെ.എസ്.ആര്‍.ടി.സി.ക്ക് പ്രത്യേക പരിഗണന വേണമെന്നല്ല പറയുന്നത്. തകരുന്ന അവസ്ഥയിലാണിപ്പോള്‍, രക്ഷപ്പെടാനുളള ശ്രമത്തിലാണ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പരസ്യംകൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി. വടക്കഞ്ചേരിയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ബെഞ്ച്. പരസ്യം എത്രത്തോളമാകാം എന്നതുസംബന്ധിച്ച് കോടതി വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

നിയമപ്രകാരം അനുവദനീയമായ രീതിയിലേ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പരസ്യം പതിക്കുന്നുള്ളൂവെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. കെ.എസ്.ആര്‍.ടി.സി.ക്ക് പ്രത്യേക പരിഗണന വേണമെന്നല്ല പറയുന്നത്. തകരുന്ന അവസ്ഥയിലാണിപ്പോള്‍, രക്ഷപ്പെടാനുളള ശ്രമത്തിലാണ്. അതിനാല്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി.യെയും കക്ഷിചേര്‍ക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ നിലപാട് അറിയാന്‍ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പരസ്യം പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ ഏകീകൃത കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍ കോഡ് കൊണ്ടുവരുന്ന സാഹചര്യത്തില്‍ ഇതില്‍ നിന്ന് വിഭിന്നമായി കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഉള്‍പ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും വാഹനങ്ങള്‍ക്ക് നിലവിലുള്ള കളര്‍ കോഡ് മാറ്റാനാകില്ല. ഇത് പരിഗണിക്കിമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ഉള്‍പ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി അറിയിച്ചിരുന്നു. ഏതെങ്കിലും തരത്തില്‍ വാഹനങ്ങള്‍ നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ അവ നിരത്തിലിറങ്ങാന്‍ സമ്മതിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

Content Highlights: High Court says vehicles should not be wrapped with advertisements, Adds in ksrtc buses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented