മൂന്ന് ദിവസം, രണ്ട് അപകടം; തീര്‍ഥാടക വാഹനങ്ങളില്‍ അമിത അലങ്കാരം വേണ്ടെന്ന് ഹൈക്കോടതി 


വാഹനങ്ങള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റോഡ് സുരക്ഷാ കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണം. 

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ബരിമല തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ ഗതാഗത നിയമത്തിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. തീര്‍ഥാടകരുടെ വാഹനങ്ങള്‍ വലിയതോതില്‍ അലങ്കരിക്കുന്നത് കര്‍ശനമായി വിലക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ചിറയന്‍കീഴ് ഡിപ്പോയില്‍നിന്ന് തീര്‍ഥാടകരുമായി വന്ന കെ.എസ്.ആര്‍.ടി.സി. ബസ വലിയതോതില്‍ അലങ്കരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഹൈക്കോടതി വിഷയം അടിയന്തരമായി പരിഗണിച്ചത്. ബസിന്റെ ചിത്രങ്ങളും കോടതി പരിശോധിച്ചു.



ളാഹയില്‍ ശബരിമല തീര്‍ഥാടകരുമായെത്തിയ ബസ് അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വാഹനങ്ങള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റോഡ് സുരക്ഷാ കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണം.

ശബരിമല തീര്‍ഥാടനം തുടങ്ങി മൂന്ന് ദിവസത്തിനിടെ തന്നെ രണ്ട് അപകടങ്ങള്‍ ഉണ്ടായതും കോടതി ചൂണ്ടിക്കാട്ടി. ചിറയന്‍കീഴ് ഡിപ്പോയില്‍നിന്ന് ആദ്യസര്‍വീസായതിനാലാണ് ഇത്തരത്തില്‍ അലങ്കരിച്ചതെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. ഇത് അനുവദിക്കാനാകില്ലെന്ന് കോടതിയും വ്യക്തമാക്കി.

Content Highlights: High Court prohibited excessive decoration of the Sabarimal pilgrims vehicle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented