പ്രതീകാത്മക ചിത്രം | Photo: Social Media
മഹാരാഷ്ട്രയില്‍ സേവനം തുടരണമെങ്കില്‍ മാര്‍ച്ച് പതിനാറിനുള്ളില്‍ ലൈസന്‍സിന് അപേക്ഷിക്കണമെന്ന് ഉബര്‍, ഒല ടാക്‌സി സര്‍വീസുകളോട് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍മുഖേന പ്രവര്‍ത്തിക്കുന്ന ഇത്തരം ടാക്‌സി സര്‍വീസുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുള്ളത് കോടതി ഗൗരവമായിട്ടാണ് കാണുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിയമനിര്‍മാണം കൊണ്ടുവരാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം ഇവര്‍ അംഗീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഭിഭാഷകയായ സവിന കാസ്ട്രോയാണ് മൊബൈല്‍ ആപ്പ് ടാക്‌സി സര്‍വീസുകളുടെ സേവനം മോശമാണെന്ന് ചൂണ്ടിക്കാട്ടി പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍ സര്‍വീസുകള്‍ നിരോധിക്കണമെന്നുള്ള പരാതിക്കാരിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തനിക്ക് നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടിയാണ് അവര്‍ കോടതിയെ സമീപിച്ചത്. ഉബര്‍ ടാക്‌സിയുടെ സേവനം തേടിയ തനിക്ക് യാത്രാമധ്യേ വിജനമായ ഒരുസ്ഥലത്ത് യാത്ര അവസാനിപ്പിക്കേണ്ടിവന്നതായും ഇത്തരത്തിലുള്ള പരാതികള്‍ കേള്‍ക്കാന്‍ ഇവര്‍ക്ക് സംവിധാനമില്ലെന്നും അവര്‍ പരാതിപ്പെട്ടു.
ഓണ്‍ലൈന്‍ ക്യാബുകളുടെ വിഷയം മുമ്പും കോടതിയില്‍ എത്തിയിട്ടുള്ളതാണ്. ഇത്തരം സര്‍വീസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, ഇത്തരം ക്യാബ് സര്‍വീസുകളുടെ നിയന്ത്രണത്തിനായുള്ള നിര്‍ദേശം മുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. മഹാരാഷ്ട്ര സിറ്റി ടാക്‌സി റൂള്‍സ് 2017 അനുസരിച്ചുള്ള പെര്‍മിറ്റിലാണ് ഈ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്.
ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങള്‍ക്കുള്ള നിര്‍ദേശം നല്‍കാത്തത് നിയമവിരുദ്ധമാണ്. നിങ്ങളും നിയമം അനുസരിക്കുന്നില്ലെന്ന് ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പുറത്തിറക്കാത്ത പക്ഷം ടാക്‌സി സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ സന്നദ്ധരാണെന്നും, അല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിക്കേണ്ടി വരുമെന്നും ഓണ്‍ലൈല്‍ ടാക്‌സി സര്‍വീസുകളോട് ഹൈക്കോടതി വ്യക്തമാക്കി.
Content Highlights: High court oder to Uber, Ola to get valid licences in Maharashtra or shut operations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..