ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കായി നൽകിയ ഥാർ | Photo: Social Media
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാദമായ മഹീന്ദ്ര ഥാര്‍ ജീപ്പ് ലേലത്തെക്കുറിച്ച് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഒമ്പതിന് ഹിയറിങ് നടത്തും. ഗുരുവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഹിയറിങ്ങില്‍ കേസ് നല്കിയ സംഘടനയുടെ പ്രതിനിധികളുടെയും ഇതുമായി ബന്ധപ്പെട്ട് എതിര് അഭിപ്രായമുള്ളവരുടെയും വാദം ദേവസ്വം കമ്മിഷണര്‍ കേള്‍ക്കും.
മറ്റാര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ സീല്‍ ചെയ്ത കവറില്‍ രേഖാമൂലം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നല്‍കുകയോ sec.transport@kerala.gov.in, ksrtccmd@gmail.com എന്നീ ഇ-മെയില്‍ ഐഡികളില്‍ ഒമ്പതിന് രാവിലെ 11-ന് മുന്‍പ് നല്‍കുയോ ചെയ്യണമെന്ന് ദേവസ്വം കമ്മിഷണര്‍ അറിയിച്ചു. നിശ്ചിത വിലയെക്കാള്‍ പതിനായിരം രൂപമാത്രമാണ് ലേലത്തില്‍ അധികമായി കിട്ടിയത്. ലേലത്തില്‍ പങ്കെടുത്തത് ഒരാള്‍ മാത്രമായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കായി ലഭിച്ച മഹീന്ദ്ര ഥാറിന്റെ ലേലം നിയമപരമല്ലെന്നും ലേലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ഹിന്ദു സേവാകേന്ദ്രമാണ് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹന വിലയുള്‍പ്പെടെയുള്ള വിവരങ്ങളും ലേല നടപടികളുടെ വിശദാംശങ്ങളും അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ദേവസ്വം നിശ്ചയിച്ച 15 ലക്ഷത്തിനു പുറത്ത് 15.10 ലക്ഷം രൂപയ്ക്ക് സുഭാഷ് പണിക്കര്‍ക്കാണ് ലേലം ഉറപ്പിച്ചത്. ഇതിനിടെ കൊച്ചി സ്വദേശിയായ അമല്‍ മുഹമ്മദ് അലിക്കു വേണ്ടിയാണ് സുഭാഷ് വാഹനം ലേലത്തില്‍ പിടിച്ചതെന്ന വാര്‍ത്ത പുറത്തുവന്നെന്നും 15.90 ലക്ഷം രൂപ വിലയുള്ള വാഹനം മാര്‍ക്കറ്റ് വിലയെക്കാള്‍ താഴ്ന്ന തുകയ്ക്കാണ് ലേലത്തില്‍ നല്‍കിയതെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.
ഗുരുവായൂര്‍ ദേവസ്വം ചട്ടപ്രകാരം 5000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള വസ്തുക്കള്‍ ലേലം ചെയ്യണമെങ്കില്‍ ദേവസ്വം കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വേണം. ഇതുണ്ടായില്ലെന്നും ലേലം നടത്താന്‍ തീരുമാനിക്കാന്‍ അഡ്മിനിസ്ട്രേറ്റര്ക്കല്ല, മാനേജിങ് കമ്മിറ്റിക്കാണ് അധികാരമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.
2021 ഡിസംബറിലാണ് മഹീന്ദ്ര ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാറിന്റെ ഫോര്‍ വീല്‍ പതിപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കായി സമര്‍പ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ വാഹനം ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചത്. കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്.
Content Highlights: High court intervention in Guruvayur Thar auction, Petitioners' Hearing On April 9
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..