സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്റര്‍ കടന്ന് ഓടാം; പെര്‍മിറ്റ് പുതുക്കി നല്‍കണമെന്ന് ഹൈക്കോടതി


1 min read
Read later
Print
Share

നിലവില്‍ പെര്‍മിറ്റുള്ളവര്‍ക്ക് അടുത്ത ഉത്തരവുവരെ പെര്‍മിറ്റുപ്രകാരം സര്‍വീസ് തുടരാം.

പ്രതീകാത്മക ചിത്രം | ഫോട്ടോ; മാതൃഭൂമി

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ താത്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. ഹര്‍ജി മേയ് 23-ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റേതാണ് ഉത്തരവ്.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം സര്‍വീസ് ദൂരം അനുവദിക്കാത്തവിധം ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ആക്കി ഗതാഗതവകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് നേരത്തേ ബസ്സുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. താത്കാലിക പെര്‍മിറ്റ് നിലനിര്‍ത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.

പെര്‍മിറ്റുള്ള ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താനും പെര്‍മിറ്റുകള്‍ പുതുക്കിനല്‍കാനും സിംഗിള്‍ബെഞ്ച് 2022 ജനുവരിയില്‍ ഉത്തരവിറക്കി. ഇതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഡിവിഷന്‍ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചു.

സ്റ്റേ ഉത്തരവിനെത്തുടര്‍ന്ന് പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാതെപോയ സ്വകാര്യ ബസ്സുടമകളുടെ ഹര്‍ജികളും ഇതോടൊപ്പം ഡിവിഷന്‍ബെഞ്ച് പരിഗണിച്ചു. നിലവില്‍ പെര്‍മിറ്റുള്ളവര്‍ക്ക് അടുത്ത ഉത്തരവുവരെ പെര്‍മിറ്റുപ്രകാരം സര്‍വീസ് തുടരാം. പുതുക്കാനുള്ള അപേക്ഷകള്‍ സിംഗിള്‍ബെഞ്ച് ഉത്തരവുപ്രകാരം കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: High Court allows temporary renewal of permits for private buses to run long distance services

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Google Map

1 min

കണ്ണടച്ച്‌ വിശ്വസിക്കരുത്; ഗൂഗിള്‍ മാപ്പിനും വഴിതെറ്റാമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

Oct 2, 2023


National Highway 66

1 min

റോഡിന് ചെലവായ തുക കിട്ടിയാല്‍ ടോള്‍ 40% കുറയ്ക്കണം, ചട്ടമുണ്ട്, പക്ഷേ നടപ്പില്ല, കാരണം ഇതാണ്‌..

Aug 20, 2023


MVD Kerala

1 min

കൂടുതല്‍ പിഴ അടിച്ചാല്‍ സ്ഥലംമാറ്റം; മോട്ടോര്‍വാഹന വകുപ്പിനെ 'പെറ്റി പിരിവ്' മാനദണ്ഡത്തില്‍ അമര്‍ഷം

Oct 1, 2023

Most Commented