രുചക്ര വാഹനങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ഒമ്പത് മാസം മുതല്‍ നാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പുതുതായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സാധാരണ ഗതിയില്‍ നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമായിരുന്നില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്  ഇത് സംബന്ധിച്ച കരട് നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. 

കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പുറമെ, കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗതയും നിയന്ത്രിക്കുന്ന നിര്‍ദേശം ഉപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുതെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. കുട്ടികളെ ഇരുത്തി 40 കിലോമീറ്ററില്‍ അധികം വേഗത്തില്‍ പോകുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും.

നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വാഹനം ഓടിക്കുന്നയാല്‍ കുട്ടിയെ സുരക്ഷ ബെല്‍റ്റ്/സ്ട്രാപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബി.ഐ.എസ് മാനദണ്ഡം ഉറപ്പാക്കുന്ന ഹെല്‍മറ്റ് തന്നെ കുട്ടികള്‍ക്ക് നല്‍കണമെന്നും ഗതാഗത വകുപ്പിന്റെ കരട് നിര്‍ദേശത്തില്‍ പറയുന്നു. സൈക്കിളില്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റും പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights; Helmet For Small Children, Two Wheeler Journey, Helmet For Safety