
-
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. എന്നാല്‍, ആളുകള്‍ക്കിടയില്‍ അത് പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന നായയ്ക്ക് ഹെല്‍മറ്റ് വെച്ചിരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
തമിഴ്നാട്ടിലാണ് സംഭവം നടന്നതെന്നാണ് വിവരം. വാഹനമോടിക്കുന്നയാളുടെ തോളില്‍ കൈവെച്ച് ബൈക്കിന്റെ പിന്‍സീറ്റിലിരിക്കുന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയുടെ തലയിലാണ് ഹെല്‍മറ്റും ഉള്ളത്. സാധാരണ യാത്രക്കാരെ പോലെ ഹെല്‍മറ്റ് വെച്ച് ബൈക്കിലിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് 17 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്.
സുരക്ഷ ഉറപ്പാക്കാന്‍ നായയുടെ തലയില്‍ ഹെല്‍മറ്റ് വെച്ചിരിക്കുന്നു. ഉടമസ്ഥന് നായയോടുള്ള കരുതല്‍ പ്രശംസനീയമാണ് എന്ന തലക്കെട്ടോടെ പ്രമോദ് മാധവ് എന്നയാളാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം എഴുപതിനായിരത്തോളം ആളുകളാണ് ഇത് കണ്ടിരിക്കുന്നത്.
ഹെല്‍മറ്റ് വെച്ചുള്ള നായയുടെ ബൈക്ക് യാത്രയ്ക്ക് കൈയടിക്കുന്നതിനൊപ്പം പല കോണില്‍ നിന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തിലല്ല നായയുമായി യാത്ര ചെയ്യേണ്ടതെന്നാണ് വിമര്‍ശകരുടെ വാദം.
Content Highlights: Helmet For Dogs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..