ഹെല്‍മറ്റും മിന്നുന്ന ജാക്കറ്റുമില്ലേ? സൈക്കിളുമായി നിരത്തിലിറങ്ങേണ്ടെന്ന് എം.വി.ഡി


ബാറ്ററിയുപയോഗിച്ച് ഓടുന്ന വേഗംകൂടിയ ഇലക്ട്രിക് സൈക്കിളുകള്‍കൂടി രംഗത്തിറങ്ങിയതോടെ അപകടസാധ്യത വര്‍ധിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

സൈക്കിളോടിക്കുന്നവര്‍ ഹെല്‍മെറ്റും രാത്രികാലയാത്ര സുരക്ഷിതമാക്കാന്‍ റിഫ്‌ളക്ടീവ് ജാക്കറ്റും ഉപയോഗിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ നിര്‍ദേശം.

സൈക്കിളുകള്‍ രാത്രി മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് അപകടങ്ങള്‍ കൂട്ടുന്നുണ്ട്. അതിവേഗത്തില്‍ സൈക്കിള്‍സവാരി നടത്തരുത്. സൈക്കിള്‍ പൂര്‍ണമായി സുരക്ഷിതമാണെന്നും മറ്റുതകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കണം.

സൈക്കിളില്‍ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കാന്‍ അടുത്തിടെ ബാലാവകാശകമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ധനവില വര്‍ധിച്ചതോടെ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ കൂടിയിട്ടുണ്ട്.

ബാറ്ററിയുപയോഗിച്ച് ഓടുന്ന വേഗംകൂടിയ ഇലക്ട്രിക് സൈക്കിളുകള്‍കൂടി രംഗത്തിറങ്ങിയതോടെ അപകടസാധ്യത വര്‍ധിച്ചിട്ടുണ്ട്.

Content Highlights: Helmet and jacket now mandatory for cycling; New Proposal From MVD


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented