ഗുരുഗ്രാം പോലീസ് സ്‌ക്വാഡിലേക്ക് പട്രോളിങ് ആവശ്യങ്ങള്‍ക്കായി പുതിയ പത്ത് സുസുക്കി ജിക്‌സര്‍ SF250 ബൈക്കുകള്‍ എത്തി. സുസുക്കി മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ കമ്പനിയുടെ റോഡ് സുരക്ഷ പ്രചരണത്തിന്റെ ഭാഗമായാണ് ബൈക്കുകള്‍ പോലീസിന് കൈമാറിയത്. ഗുരുഗ്രാം കമ്മീഷ്ണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കൊച്ചിറോ ഹിറോ പോലീസ് കമ്മീഷ്ണര്‍ മുഹമ്മദ് അഖില്‍ ഐപിഎസിന് താക്കോല്‍ കൈമാറിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 

പോലീസ് സേനയുടെ ജോലി ആവശ്യാര്‍ഥം ചെറിയ ചില മോഡിഫിക്കേഷന്‍ ജിക്‌സര്‍ SF250യിലുണ്ട്. മുന്നിലെ വലിയ വിന്‍ഡ് സ്‌ക്രീന്‍, ഫ്യുവല്‍ ടാങ്കിലെ പോലീസ് ബാഡ്ജിങ്, സൈഡ് പാനിയേഴ്‌സ്, പോലീസ് സൈറണ്‍ എന്നിവയാണ്‌ പോലീസ് ജിക്‌സറിലെ പ്രത്യേകതകള്‍. ഇവയൊഴികെ റഗുലര്‍ ജിക്‌സറില്‍നിന്ന് വലിയ മാറ്റങ്ങള്‍ ബൈക്കിനില്ല. മെക്കാനിക്കല്‍ ഫീച്ചേഴ്‌സും പഴയപടി തുടരും. 26 ബിഎച്ച്പി പവറും 22.6 എന്‍എം ടോര്‍ക്കുമേകുന്ന 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ജിക്‌സര്‍ SF 250ക്ക് കരുത്തേകുക. 

Content Highlights; gurugram police adds 10 suzuki gixxer SF 250 bikes to squad