നെര്‍ട്ട് ജി.എസ്.ടി. വകുപ്പിനു കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. കവടിയാര്‍ ജങ്ഷനില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി, വി.കെ.പ്രശാന്ത് എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ വാഹനങ്ങളുടെ താക്കോല്‍ കൈമാറി.

ജി.എസ്.ടി. സ്‌പെഷ്യല്‍ കമ്മിഷണര്‍ ഡോ. എസ്.കാര്‍ത്തികേയന്‍, അനെര്‍ട്ട് ഡയറക്ടര്‍ നരേന്ദ്രനാഥ് വെള്ളൂരി, ചീഫ് ടെക്നിക്കല്‍ മാനേജര്‍ അനീഷ് എസ്.പ്രസാദ്, ടെക്നിക്കല്‍ മാനേജര്‍ ജെ.മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടെ അനെര്‍ട്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു കൈമാറുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 119 ആയി.

അനെര്‍ട്ട് മുഖേന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ലീസിനു നല്‍കുന്ന പദ്ധതിയാണിത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇ.ഇ.ഇ.എസ്.എല്ലുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

വ്യവസായ വകുപ്പ്, സാംസ്‌കാരിക വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന കമ്മിഷന്‍, വാട്ടര്‍ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകള്‍ നിലവില്‍ ഈ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു.

Content Highlights: GST Department Got Electric Vehicle Through Anert