പരിസരമലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍ തിരിച്ചറിയാനായി നമ്പര്‍പ്‌ളേറ്റിന് പച്ചനിറം കൊടുക്കും. വൈദ്യുതവാഹനങ്ങള്‍ക്കുപുറമെ പുതിയ വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റിലും പച്ചനിറംകൊടുക്കും. ഒക്ടോബര്‍മുതല്‍ നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങളുടെ നമ്പപ്ലേറ്റില്‍ പച്ചനിറത്തിലുള്ള വരയുണ്ടാകും.
ആധുനിക മലിനീകരണനിയന്ത്രണ സംവിധാനങ്ങളുള്ള ഭാരത് സ്റ്റേജ്6 നിബന്ധന പാലിക്കുന്ന വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റിലാണ് പച്ചനിറവും ചേര്‍ക്കുന്നത്. മുന്‍വശത്ത് പതിക്കുന്ന രജിസ്‌ട്രേഷന്‍ സ്റ്റിക്കറിലാണ് ഇത് ഉള്‍പ്പെടുത്തുക. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, നമ്പര്‍പ്ലേറ്റുകളുടെ സീരിയല്‍നമ്പറുകള്‍, രജിസ്റ്ററിങ് അതോറിറ്റിയുടെ വിവരങ്ങള്‍ എന്നിവ ചേര്‍ത്ത് ഹോളോഗ്രാം പതിച്ചതാണ് നമ്പര്‍പ്ലേറ്റ്.
ജൂണ്‍ അഞ്ചിനാണ് ഇതിന്റെ വിജ്ഞാപനം ഇറങ്ങിയത്. ഭാരത് സ്റ്റേജ്6 നിബന്ധന പാലിക്കുന്ന വാഹനങ്ങള്‍ക്കുമാത്രമേ വില്‍പ്പനാനുമതിയുള്ളൂ എന്നതിനാല്‍ ഒക്ടോബര്‍മുതല്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെല്ലാം പച്ചവര ഉണ്ടാകും. വൈദ്യുതവാഹനങ്ങള്‍ക്ക് ഹരിത നമ്പര്‍ബോര്‍ഡുകള്‍ നിര്‍ബന്ധമാക്കിയ വിജ്ഞാപനം ഇറങ്ങിയത് 2018 ഓഗസ്റ്റ് ഏഴിനാണ്.
Content Highlights: Green Number Plate For Electric and Non Polluted Vehicle