
പ്രതീകാത്മക ചിത്രം | Photo: MVD Kerala|Mathrubhumi
ഏപ്രില്‍മുതല്‍ പുതിയ ഡീസല്‍ കാറുകള്‍ക്ക് 1000 രൂപ ഹരിതനികുതി നല്‍കേണ്ടിവരും. മീഡിയം വാഹനങ്ങള്‍ക്ക് 1500 രൂപയും ബസുകള്‍ക്കും ലോറികള്‍ക്കും 2000 രൂപയും 15 വര്‍ഷത്തേക്ക് ഹരിതനികുതി നല്‍കണം. മണ്ണുമാന്തിയന്ത്രങ്ങള്‍ മുതല്‍ മറ്റു വിവിധവിഭാഗങ്ങളില്‍പ്പെട്ട ഡീസല്‍ വാഹനങ്ങള്‍ക്ക് 1000 രൂപയാണ് ഹരിത നികുതി.
നിയമസഭയില്‍ അവതരിപ്പിച്ച ധനകാര്യ ബില്ലിലാണ് നികുതിനിരക്കുകള്‍ നിശ്ചയിച്ചത്. ബില്‍ ജൂലായില്‍ ചേരുന്ന വിശദമായ ബജറ്റ് സമ്മേളനത്തില്‍ മാത്രമേ പാസാക്കുകയുള്ളൂ എങ്കിലും ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശങ്ങള്‍ നിലവില്‍വരും. ഡീസല്‍ ഓട്ടോകളെ ഹരിതനികുതിയില്‍നിന്ന് ഒഴിവാക്കുമെന്ന് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ധനബില്ലില്‍ ഇതുള്‍പ്പെടുത്തിയിട്ടില്ല. ധനബില്‍ തയ്യാറാക്കിയതിനുശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനമെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. സബ്ജക്ട് കമ്മിറ്റി പരിഗണിക്കുമ്പോള്‍ ഈ നിര്‍ദേശവും ഉള്‍പ്പെടുത്തും. അതുവരെ പുതിയ ഓട്ടോകള്‍ക്ക് ഹരിതനികുതി ഈടാക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വേണ്ടിവരും.
ബജറ്റില്‍ അധികവരുമാനം കണ്ടെത്തുന്നതിനും ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനുമാണ് ഹരിത നികുതി ചുമത്താന്‍ തീരുമാനിച്ചത്. നിലവില്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കാണ് ഹരിതനികുതി അടയ്ക്കേണ്ടത്. അതില്‍ 15 ശതമാനം വര്‍ധനയ്ക്കും നിര്‍ദേശമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..