ടാക്‌സി വാഹനങ്ങള്‍ക്ക് ജി.പി.എസ്; വാഹന ഉടമകള്‍ക്ക് വരുത്തുന്നത് 12,000 രൂപയുടെ അധികബാധ്യത


ടാക്സി വാഹനങ്ങള്‍ക്ക് വര്‍ഷാവര്‍ഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതിന് തന്നെ വലിയ ചെലവ് വരുന്നുണ്ട്. ഇതിന്റെ കൂടെ ജി.പി.എസ്. സംവിധാനത്തിന്റെ ചെലവുകൂടി വരും.

ടാക്സി വാഹനങ്ങള്‍ക്ക് ജി.പി.എസ്. സംവിധാനം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വാഹന ഉടമകളെ ബുദ്ധിമുട്ടിക്കുന്നു. ടാക്സി വാഹനങ്ങളില്‍ നടക്കുന്ന അക്രമങ്ങളും വാഹനമോഷണവും തടയാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞമാസം പുതിയ ഉത്തരവിറക്കിയത്.

ഓട്ടോറിക്ഷ ഒഴികെയുള്ള ടാക്സി വാഹനങ്ങളില്‍ ജി.പി.എസ്. സംവിധാനം ഘടിപ്പിക്കണമെന്നാണ് ഉത്തരവ്. ഇതിന് 12,000 രൂപയോളം ചെലവ് വരുമെന്നാണ് പറയുന്നത്. ഇത് ഈ മേഖലയില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്നവര്‍ക്ക് കൂടുതല്‍ പ്രതിസന്ധിയാവുമെന്നാണ് ടാക്സി ഉടമകളും തൊഴിലാളികളും പറയുന്നത്.

ഇനിമുതല്‍ പുതിയ ടാക്സി വാഹനങ്ങള്‍ ജി.പി.എസ്. സംവിധാനത്തോടെയാണ് നിരത്തിലിറങ്ങുക. ജി.പി.എസ്. ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ തീരുമാനം.

ടാക്സി വാഹനങ്ങള്‍ക്ക് വര്‍ഷാവര്‍ഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതിന് തന്നെ വലിയ ചെലവ് വരുന്നുണ്ട്. ഇതിന്റെ കൂടെ ജി.പി.എസ്. സംവിധാനത്തിന്റെ ചെലവുകൂടി വരും.

അതെസമയം സ്‌കൂള്‍ വാഹനങ്ങള്‍, ദേശീയ പെര്‍മിറ്റുകളുള്ള വാഹനങ്ങള്‍ എന്നിവക്ക് ജി.പി.എസ്. ഘടിപ്പിച്ചാലെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുള്ളൂവെന്നും അല്ലാത്ത വാഹനങ്ങള്‍ക്ക് സത്യവാങ്മൂലം എഴുതി വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

Content Highlights: GPS Device On Taxi Vehicles

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented