ജി.പി.എസ്. വെച്ചിട്ടും സ്ഥാനം പിടികിട്ടുന്നില്ല; ഫിറ്റ്‌നസ് കിട്ടാതെ വാഹനങ്ങള്‍


സ്‌കൂള്‍ വാഹനങ്ങളുടെ അമിതവേഗം തടയാനും അപകടമൊഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനുമായാണ് സ്‌കൂള്‍ വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.

ജി.പി.എസ്. ഘടിപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെത്തുന്ന വാഹനങ്ങള്‍ നെറ്റ് വര്‍ക്‌ തകരാര്‍മൂലം ഫിറ്റ്നെസ് ലഭിക്കാതെ മടങ്ങുന്നു. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വാഹനത്തിന്റെ സ്ഥലം കൃത്യമായി കണ്ടെത്താനാവാത്തതാണ് കാരണം.

സ്‌കൂള്‍ വാഹനങ്ങളുടെ അമിതവേഗം തടയാനും അപകടമൊഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനുമായാണ് ആദ്യഘട്ടം സ്‌കൂള്‍ വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.

എല്ലാ സ്‌കൂള്‍ വാഹനങ്ങളും അടുത്ത അധ്യയനവര്‍ഷത്തിനു മുന്‍പും പുതിയവാഹനങ്ങള്‍ രജിസ്ട്രേഷനൊപ്പവും ജി.പി.എസ്. ഘടിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് പാലിച്ച് 13000-മുതല്‍ 17000 രൂപ വരെ വിലയുള്ള സംവിധാനം ഘടിപ്പിച്ച് ഫിറ്റ്നെസിന് ചെല്ലുന്ന വാഹനങ്ങളാണ് തങ്ങളുടേതല്ലാത്ത കാരണത്താല്‍ പ്രയാസപ്പെടുന്നത്.

വലിയ വിദ്യാലയങ്ങള്‍ എട്ടും പത്തും വാഹനങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് സംവിധാനം സ്ഥാപിച്ചത്. നെറ്റ് വര്‍ക്കിന്റെയും ചില കമ്പനികളുടെ സിം കാര്‍ഡിന്റെയും പ്രശ്നങ്ങള്‍ക്കൊപ്പം സി-ഡാക് അപ്ഡേഷന്‍ നടത്തിക്കൊണ്ടിരിക്കുന്നതും പ്രശ്‌നമാകുന്നുണ്ടെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.

കേരളത്തില്‍ 13-കമ്പനികള്‍ക്കാണ് ജി.പി.എസ്. ഘടിപ്പിക്കാനുള്ള അംഗീകാരം. 28-കമ്പനികള്‍ പുതുതായി അംഗീകാരത്തിന് സമീപിച്ചിട്ടുമുണ്ട്. സമയപരിധി നീട്ടണമെന്ന സ്വകാര്യസ്‌കൂള്‍ മാനേജ്മെന്റിന്റെയും കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെയും ആവശ്യം വകുപ്പിന്റെ പരിഗണനയിലാണെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പദ്മകുമാര്‍ പറയുന്നത്.

Contant Highlights: GPS Device In School Bus, Network Problem

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented