തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കോട്ടയം ജില്ലയില്‍ 54 സര്‍ക്കാര്‍ വാഹനങ്ങള്‍ സജ്ജീകരിച്ചു. ഈ വാഹനങ്ങളില്‍ കെല്‍ട്രോണിന്റെ സഹായത്തോടെ ജി.പി.എസും ഘടിപ്പിച്ചു. സ്റ്റാറ്റിസ്റ്റിക്സ് സര്‍വിലന്‍സ് ടീമിന്റെ 27 വാഹനങ്ങളും ഫ്ളയിങ് സ്ക്വാഡിന്റെ 27 വാഹനങ്ങളുമാണ് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ തയ്യാറാക്കിയിരിക്കുന്നത്.
സ്റ്റാറ്റിസ്റ്റിക്സ് സര്‍വിലന്‍സ് ടീമുകള്‍ ജില്ലകളിലെ മണ്ഡലങ്ങളിലുള്ള എല്ലാ വഴികളിലും പരിശോധന നടത്തും. ഫ്ളയിങ് സ്ക്വാഡ് മണ്ഡലങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. എല്ലാ വാഹനങ്ങളിലും പോലീസ് ഓഫീസര്‍, വീഡിയോ ഗ്രാഫര്‍, ഡ്രൈവര്‍ എന്നിവരുണ്ടാകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് നടപടിയെടുക്കാനുള്ള അധികാരവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കോട്ടയം കളക്ടറേറ്റില്‍ ധനവകുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസ് എന്നിവിടങ്ങളില്‍ രണ്ട് കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡല്‍ഹി ഓഫീസിലും വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
'സി വിജില്‍ ആപ്പ്' വഴി ലഭിക്കുന്ന പരാതികള്‍ക്ക് ഉടനടി നടപടിയെടുക്കാന്‍ വാഹനങ്ങളില്‍ പട്രോളിങ് നടത്തുന്നവര്‍ക്ക് കളകട്റേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനാകും.
പരാതി എവിടെനിന്നാണോ ലഭിച്ചത് ആ സ്ഥലത്തിന് സമീപത്ത് പട്രോളിങ് നടത്തുന്ന സ്ക്വാഡിന്റെ വിവരങ്ങള്‍ കണ്ട്രോള് റൂമിന്റെ മോണിറ്ററില്‍ കാണാനാകും. ഇവര്‍ക്ക് കണ്ട്രോള് റൂമില്‍നിന്ന് നിര്‍ദേശം ലഭിക്കുന്നതോടെ സ്ഥലത്ത് ഉടനെത്തി നടപടിയെടുക്കാനാകും എന്നതാണ് പ്രത്യേകത.
Content Highlights: GPS Device In Election Team Vehicle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..