ജി.പി.എസ് ഘടിപ്പിക്കാത്ത ടാക്‌സികള്‍ക്ക് ഫിറ്റ്‌നസുമില്ല; തീരുമാനം കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്


അരലക്ഷംരൂപ പോലും വിപണിവിലയില്ലാത്ത കാലപ്പഴക്കം ചെന്ന കാറുകള്‍ക്കും ജീപ്പുകള്‍ക്കും വരെ പതിനായിരം രൂപയിലധികം വിലവരുന്ന ജി.പി.എസ്. ഘടിപ്പിക്കേണ്ടതിലുള്ള ആശങ്കയിലാണ് ടാക്‌സിത്തൊഴിലാളികള്‍.

ര്‍ധിച്ച ഇന്‍ഷുറന്‍സ് പ്രീമിയവും ഭാരിച്ച നികുതിയും ഓണ്‍ലൈന്‍ സര്‍വീസുകളും പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ ടാക്‌സി ഉടമകളുടെയും ഡ്രൈവര്‍മാരുടെയും ദുരവസ്ഥയ്ക്ക് ആക്കംകൂട്ടി ജി.പി.എസ്. സംവിധാനം. ഈമാസം 31-നകം 'ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം അധിഷ്ഠിത നിരീക്ഷണസംവിധാനം' ഘടിപ്പിക്കാത്ത ഓട്ടോറിക്ഷ ഒഴികെയുള്ള ടാക്‌സിവാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് മോട്ടോര്‍വാഹനവകുപ്പ്.

ഇതോടെ അരലക്ഷംരൂപ പോലും വിപണിവിലയില്ലാത്ത കാലപ്പഴക്കം ചെന്ന കാറുകള്‍ക്കും ജീപ്പുകള്‍ക്കും വരെ പതിനായിരം രൂപയിലധികം വിലവരുന്ന ജി.പി.എസ്. ഘടിപ്പിക്കേണ്ടതിലുള്ള ആശങ്കയിലാണ് ടാക്‌സിത്തൊഴിലാളികള്‍. ഒരുവര്‍ഷംമാത്രം വാറന്റിയുള്ള ജി.പി.എസ്. സംവിധാനത്തിന്റെ വി.എല്‍.ടി.(വെഹിക്കിള്‍ ലോക്കേഷന്‍ ട്രാക്കിങ്) യൂണിറ്റുകള്‍ സര്‍വീസിങ് ഇനത്തിലും ബാധ്യതയാവുമെന്നാണ് അവരുടെ പരാതി.

മേയ് മാസത്തിനകം ജി.പി.എസ്. നടപ്പാക്കുമെന്ന് സാക്ഷ്യപത്രം നല്‍കുന്ന ടാക്‌സികള്‍ക്ക് മാത്രമാണ് നിലവില്‍ ഫിറ്റ്‌നസ് പുതുക്കിനല്‍കുന്നത്. അല്ലാത്തവയ്ക്ക് നിരത്തിലിറങ്ങാനാവില്ല. പുതിയവയെ മാത്രം ഉള്‍പ്പെടുത്തി കാലപ്പഴക്കം ചെന്ന ടാക്‌സികളെ നടപടിയില്‍നിന്ന് ഒഴിച്ചുനിര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച് ഈ ആഴ്ചതന്നെ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം സമര്‍പ്പിക്കാനൊരുങ്ങുകയാണ് ടാക്‌സിമേഖലയിലെ യൂണിയനുകള്‍.

വലിയ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് പലരും ടാക്‌സിവാഹനങ്ങള്‍ നിരത്തിലിറക്കുന്നത്. വാഹന ഉടമകള്‍ തന്നെയാണ് ടാക്‌സിഡ്രൈവര്‍മാരിലധികവും. 2014-ന് ശേഷം നിരത്തിലിറങ്ങിയ ടാക്‌സിവാഹനങ്ങള്‍, നേരത്തേ അടച്ച അഞ്ചുവര്‍ഷത്തേക്കുള്ള നികുതിക്കുപുറമേ പലിശസഹിതം അടുത്ത പത്തുവര്‍ഷത്തേക്കുള്ള മുന്‍കൂര്‍ നികുതികൂടി അടയ്‌ക്കേണ്ടതുണ്ട്. പ്രതിവര്‍ഷ ഇന്‍ഷുറസ് പ്രീമിയത്തിലും വര്‍ധനയുണ്ടായിരിക്കേയാണ് ഇപ്പോള്‍ ജി.പി.എസ്. സംവിധാനവും നിര്‍ബന്ധമാക്കുന്നത്.


"മേയ് 31-നകം ജി.പി.എസ്. ഘടിപ്പിക്കാമെന്ന് കാണിച്ച് സാക്ഷ്യപത്രം ഹാജരാക്കുന്ന ടാക്‌സിവാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, അതിനുശേഷവും ജി.പി.എസ്. ഘടിപ്പിക്കാത്തവയുടെ ഫിറ്റ്‌നസ് തുടര്‍ന്ന് പുതുക്കില്ല"

രാജീവ് പുത്തലത്ത്, ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, എം.വി.ഡി.

"പുതിയടാക്‌സികളില്‍ ജി.പി.എസ്. സംവിധാനം ഘടിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍, വര്‍ഷങ്ങളുടെ പഴക്കമുള്ള ടാക്‌സികളില്‍ ഇത്രയും തുക ചെലവിട്ട് ജി.പി.എസ്. ഒരുക്കുന്നതിനോട് യോജിക്കാനാവില്ല"

കെ.വി. ഹരിദാസന്‍, (സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് ഫെഡറേഷന്‍)

Content Highlights: GPS Device Compulsory For Getting Fitness Certificate

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


07:00

രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented