വാഹനാപകടങ്ങളില്‍പ്പെടുന്നവരെ മതിയായ ചികിത്സാസൗകര്യമുള്ള ആശുപത്രികളിലെത്തിക്കാന്‍ ജി.പി.എസ്. നിയന്ത്രിത ആംബുലന്‍സുകള്‍ വരുന്നു.
ആധുനിക സൗകര്യമുള്പ്പെടുത്തിയിട്ടുള്ള ഗുണനിലവാരമുള്ള ആംബുലന്‍സുകള്‍ കേന്ദ്രീകൃത സ്വഭാവത്തോടെ സര്‍ക്കാര്‍-സര്‍ക്കാരേതര ഏജന്‍സികളുമായി സഹകരിച്ച് ഒരു കോള്‍സെന്റര്‍ മുഖേനയാണ് ഏര്‍പ്പെടുത്തുക.
ജി.പി.എസ്. നിയന്ത്രിത ആംബുലന്‍സ് സംവിധാനം നടപ്പാക്കുന്നതിന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ദര്‍ഘാസ് നടപടി പുരോഗമിക്കുകയാണ്. ഈ ആംബുലന്‍സ് സംവിധാനം സജ്ജമാകുന്നതോടെ ഇതുവഴിയെത്തുന്ന രോഗികളുടെ ചികിത്സയ്ക്ക് ചെലവാകുന്ന തുക റീ ഇമ്പേഴ്സ് ചെയ്യാനുള്ള സംവിധാനവും ഒരുക്കും.
കൃത്യമായ പരിശീലനംലഭിച്ച ജീവനക്കാരെയും നിയമിക്കും
ഇപ്പോള്‍ പോലീസിന്റെ ആഭിമുഖ്യത്തില്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (െഎ.എം.എ.) കേരള ഘടകവുമായി ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ ആംബുലന്‍സുകളെയും ഉള്‍പ്പെടുത്തി ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
ട്രോമാ റസ്ക്യൂ ഇനിഷ്യേറ്റീവ് (ടി.ആര്.െഎ.) ഒരു ഫോണ്‍ നമ്പര്‍കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളെയും നെറ്റ്വര്‍ക്ക് ചെയ്യാനുള്ള നടപടിയുമെടുത്തിട്ടുണ്ട്.
Content Highlights: GPS Controlled Ambulance Service
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..