കെ.എസ്.ആർ.ടി.സി ബസിൽ ഒരുങ്ങിയ മിൽമ ബൂത്ത് | Photo: Facebook.com|PinarayiVijayan
കെ.എസ്.ആര്.ടി.സി. ബസ് മില്‍മ ബൂത്താക്കി മാറ്റിയ പരീക്ഷണം വിജയം. ഇതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ ബസ് ബൂത്തുകള്‍ തുടങ്ങാന്‍ മില്‍മ തീരുമാനിച്ചു. തിരുവനന്തപുരത്ത് ദിവസവരുമാനം 20,000 രൂപ കിട്ടുന്നുണ്ടെന്ന് മില്‍മ ചെയര്മാന് പി.എ.ബാലന് പറഞ്ഞു.
ഇത് പ്രോത്സാഹനം നല്‍കുന്നതാണ്. കൂടുതലിടങ്ങളില്‍ മില്‍മയുടെ ഭക്ഷ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് യാത്രികര്‍ക്ക് നല്‍കാനുള്ള അവസരമാണ് കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുമാസത്തിനകം എല്ലാ പ്രധാന ഡിപ്പോകളിലും ബസിലെ ബൂത്ത് തുടങ്ങും. ബസ് കടയാക്കി മാറ്റുന്നതിന് നാലുലക്ഷം രൂപ വേണ്ടിവരും. 20,000 രൂപ മാസവാടകയും കൊടുക്കണം. വാടക തത്കാലം മില്‍മതന്നെ വഹിക്കുന്നു.
പദ്ധതി വിജയം നേടിയാല്‍ ഏജന്‍സി എടുക്കുന്നയാള്ക്കുതന്നെ വാടക നല്കാന് കഴിയും. കട്ടപ്പുറത്തായി മുറിച്ച് വില്ക്കാന് തീരുമാനിച്ച ബസുകളാണ് കോര്പ്പറേഷന് മില്‍ക്ക് ബൂത്തിന് കൊടുക്കുന്നത്.
കാസര്‍കോട്, കോഴിക്കോട്, പാലക്കാട് ടൗണ്‍, പെരിന്തല്‍മണ്ണ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മില്‍ക്ക് ബൂത്തിന് ബസ് കിട്ടാന്‍ മില്‍മ എം.ഡി. കോര്പ്പറേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്.
Content Highlights: Government Plants To Start KSRTC Bus Milma Booth In Every District
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..