ലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. 2020-ഓടെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ എല്ലാ പമ്പുകളിലും ഇലക്ട്രിക് ചാര്‍ജിങ് യൂണിറ്റ് സജീകരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് യൂണിറ്റ് സജ്ജീകരിക്കുന്നതിന് പുറമെ, സ്വകാര്യ വ്യക്തികള്‍ക്കും ചാര്‍ജിങ് യൂണിറ്റ് ഒരുക്കാനുള്ള അവസരം നല്‍കാനും സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നുണ്ടെന്നും പവര്‍ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രി ആര്‍.കെ. സിങ് അറിയിച്ചു. 

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സംവിധാനം ഒരുക്കുന്നതിനായി ഓയില്‍ മിനിസ്ട്രിയുമായി ധാരണയിലെത്തുമെന്ന് ആര്‍.കെ. സിങ് പറഞ്ഞു. പുതിയ ഒരു വ്യവസായ മേഖലയ്ക്കായി എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡ്, എഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് എന്നിവരുടെ പിന്തുണയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് ചാര്‍ജിങ് യൂണിറ്റുകള്‍ വരുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ കൂടാന്‍ കാരണമാകും. 2030 ആകുന്നതോടെ ഗതാഗത മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.