പ്രതീകാത്മക ചിത്രം| Photo: Mathrubhumi
വൈദ്യുതവാഹനങ്ങളുടെ എണ്ണംകൂടുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങളുടെ ഉപയോഗശൂന്യമായ ബാറ്ററി സംസ്കരിക്കുന്നതിന് മാര്‍ഗനിര്‍ദേശവും പദ്ധതിയും തയ്യാറാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു. നീതി ആയോഗിന്റെയും കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും സഹകരണത്തോടെയായിരിക്കും മാര്‍ഗരേഖയും പദ്ധതിയും തയ്യാറാക്കുക.
ബാറ്ററികളിലെ ലോഹങ്ങള്‍ ശേഖരിച്ച് പുനരുപയോഗിക്കുന്നതിന് പ്രോത്സാഹനം നല്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞദിവസം വൈദ്യുത വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക പോര്‍ട്ടലിന് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.
അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ ഇരുചക്രവാഹനങ്ങളില്‍ 80 ശതമാനവും വൈദ്യുത വാഹനങ്ങളായിരിക്കുമെന്നാണ് കണക്ക്. കാറുകളില്‍ 70 ശതമാനവും വാണിജ്യവാഹനങ്ങളില്‍ 40 ശതമാനവും വൈദ്യുത വാഹനങ്ങളായിരിക്കും. ഇതേ കാലയളവില്‍ ഇത്തരം വാഹനങ്ങളുടെ ഉപയോഗശൂന്യമായ ബാറ്ററികള്‍ സംസ്കരിക്കുന്നത് വലിയ വെല്ലുവിളിയായിത്തീരും.
മുന്‍കൂട്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതോടെ ഈ പ്രശ്നം ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍ ബെംഗളൂരുവിനെ വൈദ്യുതവാഹന ഹബ്ബാക്കുമെന്ന് നേരത്തേ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചിരുന്നു. ഇതിനു മുന്നോടിയായി കൂടുതല്‍ വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് അധികൃതര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..