ചാര്‍ജിങ്ങ് സംവിധാനത്തിന് ക്ഷാമമില്ല; വൈദ്യുത വാഹനങ്ങള്‍ക്കായി സോളാര്‍ ചാര്‍ജിങ് സ്റ്റേഷനുകളും


സി. സരിത്ത്

വേഗത്തില്‍ ചാര്‍ജ് ചെയ്യാനാകുന്ന സ്റ്റേഷനുകളായിരിക്കും സ്ഥാപിക്കുക. അരമണിക്കൂര്‍കൊണ്ട് ചാര്‍ജുചെയ്താല്‍ 100 കിലോ മീറ്റര്‍വരെ സഞ്ചരിക്കാനാകും.

സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട്ടാണ് പദ്ധതി നടപ്പാക്കുക. സന്ദര്‍ശകര്‍ കൂടുതല്‍നേരം വാഹനം പാര്‍ക്ക് ചെയ്യാനിടയുള്ള കേന്ദ്രങ്ങളെയാണ് പരിഗണിക്കുന്നത്.

വേഗത്തില്‍ ചാര്‍ജ് ചെയ്യാനാകുന്ന സ്റ്റേഷനുകളായിരിക്കും സ്ഥാപിക്കുക. അരമണിക്കൂര്‍കൊണ്ട് ചാര്‍ജുചെയ്താല്‍ 100 കിലോ മീറ്റര്‍വരെ സഞ്ചരിക്കാനാകും. ചില സ്റ്റേഷനുകളില്‍ മുക്കാല്‍ മണിക്കൂറിനും ഒരുമണിക്കൂറിനുമിടയില്‍ ചാര്‍ജുചെയ്താല്‍ 400 കി.മീറ്റര്‍വരെ യാത്ര ചെയ്യാനുമാകും.

ഒരുസമയം ഒരു കാര്‍ മാത്രവും ഒരേസമയം മൂന്നു കാറുകള്‍ ചാര്‍ജ് ചെയ്യാവുന്ന കേന്ദ്രങ്ങളുമുണ്ടാകും. പെട്രോള്‍, ഡീസല്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ ഓടാന്‍ അഞ്ചു രൂപ മുതല്‍ ചെലവാകുമ്പോള്‍ സൗരോര്‍ജത്തിന് ഒരു രൂപ മാത്രം മതിയാകുമെന്നാണ് അനര്‍ട്ട് അധികൃതര്‍ പറയുന്നത്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളോട് ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പട്ടികയില്‍നിന്ന് തിരഞ്ഞെടുത്ത പ്രധാന കേന്ദ്രങ്ങളെയായിരിക്കും ആദ്യഘട്ടത്തില്‍ പരിഗണിക്കുക. കുറച്ച് കേന്ദ്രങ്ങളുടെ പട്ടിക നല്‍കിക്കഴിഞ്ഞു.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സൗരോര്‍ജ വൈദ്യുത വാഹനങ്ങള്‍ നല്‍കും

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുത വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാനും അനര്‍ട്ടിന് പദ്ധതിയുണ്ട്. ഇതിനായി ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലടക്കം സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇവിടെനിന്ന് സ്വകാര്യ വൈദ്യുത വാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാനാകും.

വൈദ്യുത കാറുകളായിരിക്കും നല്‍കുക. കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെയും അനര്‍ട്ട് നിയമിക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് സെന്ററുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം.

Content Highlights: Government Implement Solar Charging Stations For Electric Vehicles

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented