ഏറ്റവും പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബി.എസ്-6 വാഹനങ്ങളില്‍ സി.എന്‍.ജി. കിറ്റുകള്‍ ഘടിപ്പിക്കാന്‍ വൈകാതെ അനുമതിനല്‍കും.
സി.എന്‍.ജി. ഇന്ധനം ഉപയോഗിക്കുന്ന വന്‍നഗരങ്ങളിലെ വാഹനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനുള്ള മാര്‍ഗരേഖയുടെ കരട് ഗതാഗത മന്ത്രാലയം പുറത്തിറക്കി. സി.എന്‍.ജി.ക്ക് വില കുറവായതിനാല്‍ ഇന്ധനച്ചെലവ് 40 മുതല്‍ 50 വരെ ശതമാനം ലാഭിക്കാനാവും.
ബി.എസ്-4 വരെയുള്ള മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ക്കു മാത്രമേ സി.എന്‍.ജി. കിറ്റ് ഘടിപ്പിക്കാന്‍ നിലവില്‍ അനുമതിയുള്ളൂ.
പുതുതായി വില്‍ക്കുന്ന വാഹനങ്ങളെല്ലാം ബി.എസ്-6 വിഭാഗത്തില്‍പെടുന്നവയാണ്. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. എഞ്ചിന്‍ശേഷി 1500 സി.സി.വരെയുള്ള വാഹനങ്ങളില്‍ സി.എന്‍.ജി. കിറ്റ് ഘടിപ്പിക്കാം.
Content Highlights: Government allow BS6 vehicle to fit CNG kit, CNG vehicles, BS6 Vehicles
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..