കൊച്ചി ലുലു മാളിൽ ഗോ ഇ.സി. ചാർജിങ്ങ് സംവിധാനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിരവധി ഉദ്യമങ്ങളാണ് നടക്കുന്നത്. ഇതിന് കരുത്തേകുന്നതിനായി ഇലക്ട്രിക് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതില്‍ കേരളത്തിലെ മുന്‍നിര സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ ലുലു മാളില്‍ ഇ.വി. ഫാസ്റ്റ് ചാര്‍ജിങ്ങ് സെന്റര്‍ ആരംഭിച്ചു. ലുലു മാള്‍ എക്‌സിറ്റ് എരിയയില്‍ തുറന്ന ചാര്‍ജിങ്ങ് സംവിധാനം ഹൈബി ഈഡന്‍ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേഗതയേറിയതും കാര്യക്ഷമമായതുമായ ചാര്‍ജിങ്ങ് ഉറപ്പാക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടെയാണ് ചാര്‍ജിങ്ങ് സ്‌റ്റേഷന്‍ തുറന്നിരിക്കുന്നത്. രാജ്യത്തുടനീളം നൂറില്‍ അധികം ഇ.വി. ചാര്‍ജിങ്ങ് സെന്ററുകള്‍ ഗോ ഇ.സിയുടെതായി പ്രവര്‍ത്തിക്കുന്നുണ്ട്. വാഹന മേഖലയുടെ ഭാവി ഇലക്ട്രിക് ആണെന്ന തിരിച്ചറിവാണ് ഇ.വി. ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചിരിക്കുന്നതെന്നാണ് കമ്പനി സി.ഇ.ഒ. പി.ജി. രാംനാഥ് അഭിപ്രായപ്പെടുന്നത്.
ലുലു മാളുമായി സഹകരിച്ച് ഗോ ഇ.സി. ഒരുക്കുന്ന രണ്ടാമത്തെ ചാര്‍ജിങ്ങ് സെന്ററാണ് കൊച്ചിയില്‍ ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ലുലുവിലാണ് ആദ്യത്തേത് ഒരുങ്ങിയത്. പൂര്‍ണമായും മാന്‍ലെസ് ആയ മെഷിനുകളാണ് കൊച്ചിയിലെ ചാര്‍ജിങ്ങ് സെന്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. നാല് പോര്‍ട്ടുകള്‍ ഒരുങ്ങിയിട്ടുള്ള സെന്ററില്‍ ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിങ്ങ് സംവിധാനവും ഇരുചക്ര വാഹനങ്ങള്‍ക്ക് സ്ലോ ചാര്‍ജിങ്ങുമാണ് ഒരുക്കിയിട്ടുള്ളത്.
ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനത്തില്‍ 30 കെ.വി. ശേഷിയുള്ള സിംഗിള്‍ സ്ലോട്ടും, 60 കെ.വിയുടെ ടൂ സ്ലോട്ടുമാണ് നല്‍കിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സ്ലോ ചാര്‍ജിങ്ങില്‍ 3.3 കെ.വി. ശേഷിയാണുള്ളത്. ഒരേ സമയം നാല് വാഹനങ്ങള്‍ ഇവിടെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒരു യൂണിറ്റിന് 18 രൂപയാണ് നിരക്ക്. ഒരു വാഹനത്തിന്റെ ബാറ്ററി പൂര്‍ണമായും നിറയുന്നതിന് 30 മുതല്‍ 45 മിനിറ്റ് വരെയാണ് സമയമെടുക്കുന്നത്. ഭാവിയില്‍ ലുലുവിന്റെ മറ്റ് മാളുകളിലും ഈ സംവിധാനം ഒരുക്കാന്‍ ഗോ ഇ.സി. പദ്ധതിയിടുന്നുണ്ട്.
Content Highlights: Go EC auto tech starts Electric vehicle charging station at kochi lulu mall
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..