അക്രമി തകർത്ത വാഹനങ്ങൾ | Photo: Twitter.com|DaniAlvarez
കോടികളുടെ നഷ്ടമുണ്ടാക്കിയ ഒരു പ്രതികാരത്തിന്റെ കഥയാണിത്. തൊഴിലിടത്തെ തര്‍ക്കങ്ങളെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മെഴ്‌സിഡസ് ബെന്‍സിന്റെ ജീവനക്കാരന്‍ കമ്പനിക്ക് വരുത്തിയത് 44 കോടിയോളം രൂപയുടെ നഷ്ടമാണ്. ഡിസംബര്‍ 31-ാം തീയതി സ്‌പെയിനിലെ മെഴ്‌സിഡസ് ബെന്‍സിന്റെ പ്ലാന്റിലായിരുന്നു പ്രതികാരകലി മൂത്ത് 38-കാരന്റെ അഴിഞ്ഞാട്ടം.
മോഷ്ടിച്ച ജെ.സി.ബിയുമായി താന്‍ മുമ്പ് ജോലി ചെയ്തിരുന്ന മെഴ്‌സിഡസിന്റെ പ്ലാന്റിലേക്ക് എത്തിയ ആള്‍ അവിടെ സൂക്ഷിച്ചിരുന്ന 50-ഓളം ബെന്‍സ് കാറുകള്‍ നശിപ്പിക്കുകയായിരുന്നു. അയാള്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തതില്‍ ബെന്‍സിന്റെ മുന്തിയ മോഡലായ വി-ക്ലാസും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഏകദേശം ഒരു കോടി രൂപയോളമാണ് ഇതിന്റെ വില.
സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഫോട്ടോയില്‍ അദ്ദേഹം വരുത്തിയ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാണ്. പ്ലാന്റിന്റെ പ്രധാന കവാടം തകര്‍ത്താണ് അയാള്‍ ജെ.സി.ബിയുമാണ് ഉള്ളില്‍ പ്രവേശിച്ചത്. ജെ.സി.ബിയുമായി പ്ലാന്റില്‍ അതിക്രമിച്ച് കടന്നതോടെ സെക്യൂരിറ്റി ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍, അക്രമം കൂടിയതോടെ ഇവര്‍ വെടിയുതിര്‍ത്തുകയായിരുന്നു.
ജോലി സംബന്ധമായി കമ്പനിയുമായി ഉണ്ടായിരുന്ന പ്രശ്‌നമാണ് ആക്രമണത്തിന് കരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ 2016-17 കാലഘട്ടത്തില്‍ ഈ പ്ലാന്റില്‍ ജോലി ചെയ്തിട്ടുണ്ടെന്നും പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. ജെ.സി.ബി. മോഷ്ടിച്ചതിനും പ്ലാന്റില്‍ നാശനഷ്ടമുണ്ടാക്കിയതിനും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Source: Daily Mail


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..