ഫോര്‍ഡിന്റെ ഐതിഹാസിക സ്‌പോര്‍ട്‌സ് കാറായ മസ്താങില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പുതിയ എസ്.യു.വി മോഡല്‍ നവംബര്‍ 17ന് പുറത്തിറങ്ങും. അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് മോഡലാണിത്. ഇലക്ട്രിക് എസ്.യു.വി പുറത്തിറക്കുമെന്ന് ആദ്യമായി സൂചന നല്‍കി ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് ഈ മോഡല്‍ ഫോര്‍ഡ് അവതരിപ്പിക്കുന്നത്. ലോഞ്ചിങ് മുന്നോടിയായി വാഹനത്തിന്റെ ഏകദേശ രൂപം വ്യക്തമാകുന്ന ടീസര്‍ സ്‌കെച്ച് ഫോര്‍ഡ് പുറത്തുവിട്ടു.
വാഹനം രൂപകല്‍പന ചെയ്യുന്ന ചെറു വീഡിയോയും ട്വിറ്ററിലൂടെ ഫോര്‍ഡ് പുറത്തുവിട്ടിട്ടുണ്ട്. സ്‌കെച്ച് പ്രകാരം അഗ്രസീവ് രൂപഘടനയിലാണ് ഈ ഇലക്ട്രിക് എസ്.യു.വി നിരത്തിലേക്കെത്തുന്നത്. മസ്താങിനെ ഓര്‍മ്മപ്പെടുത്തുന്ന ചില ബോഡി ഡിസൈന്‍ ഇലക്ട്രിക് എസ്.യു.വിയെ വ്യത്യസ്തമാക്കും. ധാരാളം നൂതന ഫീച്ചേഴ്‌സും വാഹനത്തിലുണ്ടാകും. അതേസമയം ഇലക്ട്രിക് മോഡലിന്റെ മോട്ടോര്‍, ഇലക്ട്രിക് റേഞ്ച് അടക്കമുള്ള വിവരങ്ങളൊന്നും ഫോര്‍ഡ് പുറത്തുവിട്ടിട്ടില്ല. ആഗോള വിപണിയില്‍ ടെസ്‌ല മോഡലുകളുമായാണ് ഫോര്‍ഡ് ഇലക്ട്രിക് എസ്.യു.വി മത്സരത്തിനെത്തുക.
11.17.19 | Mark your calendar. 📆
The Mustang-inspired all-electric SUV is coming. #ElectricAndUntamed pic.twitter.com/uAq5nai88i— Ford Motor Company (@Ford) October 24, 2019
Content Highlights; Ford mustang inspired electric suv will be unveiled on november 17