ഫോര്‍ഡ് ഇന്ത്യ വര്‍ഷാവസാനം പതിവുപോലെ മിഡ്‌നൈറ്റ് സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ ഫോര്‍ഡ് കാറുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കോടി രൂപ വരെയുള്ള സമ്മാനം ഫോര്‍ഡ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഓഫര്‍ കാലയളവില്‍ രാജ്യത്തെ എല്ലാ ഫോര്‍ഡ് ഡീലര്‍ഷിപ്പുകളും രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ തുറത്തുപ്രവര്‍ത്തിക്കും.

ബുക്ക് ചെയ്ത് ഡിസംബറില്‍ തന്നെ ഫോര്‍ഡ് കാര്‍ സ്വന്തമാക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് പുതിയ എക്കോസ്‌പോര്‍ട്ട് എസ്.യു.വി ബംബര്‍ സമ്മാനമായി ലഭിക്കും. അടുത്ത വര്‍ഷം ഫെബ്രുവരി 14നാണ് നറുക്കെടുപ്പ് നടക്കുക. ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെയുള്ള മൂന്ന് ദിവസങ്ങളില്‍ കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഉറപ്പായും സമ്മാനം ലഭിക്കുന്ന ഡിജിറ്റല്‍ സ്‌ക്രാച്ച് കാര്‍ഡ് നല്‍കും. എല്‍ഇഡി ടിവി, വാഷിങ് മെഷിന്‍, എയര്‍ പ്യൂരിഫയര്‍, മൈക്രോവേവ് ഓവന്‍, ഐ പാഡ്, ഐ ഫോണ്‍ 11, ഗോള്‍ഡ് കോയിന്‍, ലണ്ടിനിലേക്കുള്ള ഹോളിഡേ ട്രിപ്പ്‌ വൗച്ചര്‍ എന്നീ സമ്മാനങ്ങള്‍ ഈ സ്‌ക്രാച്ച് കാര്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക്‌ സ്വന്തമാക്കാനും അവസരമുണ്ട്. 

ഫിഗോ, ആസ്പയര്‍, ഫ്രീസ്റ്റൈല്‍, എക്കോസ്‌പോര്‍ട്ട്, എന്‍ഡവര്‍ എന്നീ ഫോര്‍ഡ് ഇന്ത്യ നിരയിലെ എല്ലാ മോഡലുകളും മിഡ്‌നൈറ്റ് സര്‍പ്രൈസ് ഓഫറിലുണ്ട്. 

Content Highlights; ford midnight surprise offer starts on december 6