മേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോഴ്‌സും ജര്‍മന്‍ കമ്പനിയായ ഫോക്‌സ്‌വാഗണും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്. സ്വയം നിയന്ത്രിത വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും നിര്‍മാണത്തിനായാണ് ഇരുകൂട്ടരും ഒന്നിക്കുന്നത്. സഹകരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വര്‍ഷാവസാനത്തോടെ ഇരുകമ്പനികളും സംയുക്ത പ്രസ്താവന നടത്തി അറിയിക്കുമെന്നാണ് സൂചന.

സ്വയം നിയന്ത്രിത, ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുമ്പോള്‍ വരുന്ന അധിക ചെലവ് ഒഴിവാക്കാന്‍ ഇരുവരുടെയും സഹകരണം വഴി സാധിക്കും. ഭാവി വാണിജ്യ വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഇരുകമ്പനികളും നേരത്തെ ധാരണയിലെത്തിയിരുന്നു. യൂറോപ്യന്‍ വിപണികളിലടക്കം പരമ്പരാഗത ഇന്ധന വാഹനങ്ങള്‍ക്ക് ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നവരാണ് ഇരുകമ്പനികളും. 2025-ഓടെ 20-30 ലക്ഷം സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Content Highlights; Ford and Volkswagen to collaborate on self-driving cars and EVs