-
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ പുതിയ ആംബുലന്‍സുകള്‍ അവതരിപ്പിച്ച് ഫോഴ്സ് മോട്ടോഴ്സ്. ആംബുലന്‍സ് കോഡുകള്‍ പാലിച്ചുള്ള ടൈപ്പ് ബി, ടൈപ്പ് സി, ടൈപ്പ് ഡി എന്നീ മൂന്ന് വിഭാഗങ്ങളിലായി റെഡി ടു യൂസ് ആയാണ് പുതിയ ട്രാവലര്‍ ആംബുലന്‍സുകള്‍ ഒരുങ്ങുന്നത്.
കോവിഡ് കേസുകളില്‍ അടിയന്തര ചികിത്സ ആവശ്യമില്ലാത്ത രോഗികളെ ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായാണ് ടൈപ്പ്-ബി ആംബുലന്‍സ് ഉപയോഗിക്കുന്നത്. എന്നാല്‍, യാത്രയില്‍ രോഗിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്കാന് കഴിയുന്നതാണ് ടൈപ്പ്-സി ആംബുലന്‍സ്. ഗുരുതര അവസ്ഥയിലുള്ള രോഗികള്‍ക്കാണ് ടൈപ്പ്-ഡി ആംബുലന്‍സ്.
ടൈപ്പ്-ഡി ആംബുലന്‍സില്‍ അടിയന്തിര ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ് ഫോഴ്സ് അറിയിച്ചിരിക്കുന്നത്. ഡെഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, ബിപി അപ്പാരറ്റസ്, സ്കൂപ്പ് സ്ട്രെച്ചര്‍, സ്പൈന്‍ ബോഡ് എന്നിവയെല്ലാം ഈ ആംബുലന്‍സില്‍ സ്റ്റാന്റേഡായി ഒരുക്കുന്നുണ്ട്. സഞ്ചാരവേളയില്‍ തന്നെ ചികിത്സ ഒരുക്കാനാണ് ഈ സംവിധാനം.

എവിടെ വെച്ചും ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന മൊബൈല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഒരുക്കാനും ഫോഴ്സ് മോട്ടോഴ്സ് ശ്രമിക്കുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിണങ്ങുന്ന ആംബുലന്‍സുകള്‍ ഒരുക്കാനാണ് ആരോഗ്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുകളും ആലോചിക്കുന്നത്.
ആന്ധ്രാപ്രദേശ് സര്‍ക്കാരിനായി അടുത്തിടെ ഫോഴ്സ് 1000 ആംബുലന്‍സുകള്‍ നല്‍കിയിരുന്നു. ഇതില്‍ 130 എണ്ണം ജീവന്‍രക്ഷ ഉപകരണങ്ങളോട് കൂടിയതും 282 എണ്ണം അടിസ്ഥാന സൗകര്യങ്ങളുള്ളതും 656 എണ്ണം മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുമുള്ളവയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫോഴസ് 25 കോടി രൂപയുടെ ധനസഹായവും നല്‍കിയിരുന്നു.
Content Highlights: Force Motors Introducing New Traveler Ambulance For Covid-19 Rehabilitation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..