ര്‍മന്‍ ആഡംബര കാര്‍ കമ്പനിയായ റോള്‍സ് റോയ്സിനു കീഴിലുള്ള റോള്‍സ് റോയ്സ് പവര്‍ സിസ്റ്റംസും പുണെ കേന്ദ്രമായുള്ള ഫോഴ്സ് മോട്ടോഴ്സും ചേര്‍ന്ന് ഇന്ത്യയില്‍ സംയുക്ത സംരംഭം രൂപവത്കരിക്കുന്നു. വൈദ്യുതി ഉത്പാദനത്തിനും റെയില്‍ ആവശ്യങ്ങള്‍ക്കുമുള്ള എന്‍ജിനുകള്‍ നിര്‍മിക്കാനാണ് സംയുക്ത സംരംഭമുണ്ടാക്കുന്നത്. 

സംരംഭത്തില്‍ ഫോഴ്സ് മോട്ടോഴ്സിന് 51 ശതമാനവും റോള്‍സ് റോയ്സിന്റെ അനുബന്ധ കമ്പനിക്ക് 49 ശതമാനവും പങ്കാളിത്തമുണ്ടാകും. 300 കോടി രൂപയാണ് തുടക്കത്തില്‍ മുതല്‍മുടക്കുന്നത്. പുണെയില്‍ ഫോഴ്സ് മോട്ടോഴ്സിന്റെ ഫാക്ടറിയോടു ചേര്‍ന്ന് പ്ലാന്റ് സ്ഥാപിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ ഉത്പാദനം തുടങ്ങാനാണ് പദ്ധതി. 

Content Highlights; Force Motors And Rolls-Royce’s Arm Enter Alliance For Engine Development