ആംബുലന്‍സുകളും വെള്ളയിലേക്ക്, മൃതദേഹം കൊണ്ടുപോകുന്നവയില്‍ സൈറണും വേണ്ട


കെ.ആര്‍. സേതുരാമന്‍

ടൂറിസ്റ്റ് ബസുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ളനിറത്തിലേക്ക് മാറണമെന്ന് നിര്‍ദേശം.

പ്രതീകാത്മകചിത്രം| Photo: Mathrubhumi

ടൂറിസ്റ്റ് ബസുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ളനിറത്തിലേക്ക് മാറണമെന്ന് നിര്‍ദേശം. സംസ്ഥാന ഗതാഗത അതോറിറ്റിയുടേതാണ് തീരുമാനം. 2023 ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും. നിലവിലുള്ള ആംബുലന്‍സുകള്‍ കാര്യക്ഷമതാ പരിശോധന നടക്കുന്ന മുറയ്ക്ക് നിറംമാറ്റിയാല്‍മതി.

വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകളില്‍ ഉള്‍പ്പെടെ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം അടിക്കാനാണ് നിര്‍ദേശം. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസും സ്ഥാപിക്കണം. മൃതദേഹം കൊണ്ടുപോകാന്‍മാത്രം ഉപയോഗിക്കുന്ന ആംബുലന്‍സുകള്‍ തിരിച്ചറിയുന്നതിനും മാര്‍ഗനിര്‍ദേശമുണ്ട്. ഇത്തരം ആംബുലന്‍സുകളില്‍ ഇനി സൈറണ്‍ ഉപയോഗിക്കാനാവില്ല.മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണെന്ന് തിരിച്ചറിയാന്‍ 'Hearse' എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റുകൊണ്ടെഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റര്‍ വീതിയില്‍ നേവിബ്ലൂ നിറത്തില്‍ വരയിടുകയും വേണം.

വടക്കാഞ്ചേരിയിലെ അപകടത്തിലെ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്ന് നിര്‍ദേശം വന്നിരുന്നു. മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ വെള്ള നിറത്തിനൊപ്പം ബസുകള്‍ക്ക് ചുറ്റിലും വൈലയറ്റും ഗോള്‍ഡന്‍ നിറത്തിലും രണ്ട് നിറങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ മൂന്ന് ദിവസത്തെ സമയമായിരുന്നു ടൂറിസ്റ്റ് ബസുകള്‍ക്ക് നിറം മാറുന്നതിന് അനുവദിച്ചിരുന്നത്. എന്നാല്‍, ബസുടമകളുടെയും മറ്റും അഭ്യാര്‍ഥ പരിഗണിച്ച് സമയം നീട്ടി നല്‍കുകയായിരു. ജൂണ്‍ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാല്‍ മതിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് ഉത്തരവിറക്കിയിരുന്നു.

വേഗപ്പൂട്ട് വേര്‍പെടുത്തി ഓടുക, അനുവദനീയമായതില്‍ കൂടുതല്‍ വേഗം സെറ്റ് ചെയ്യുക, ജി.പി.എസ്. പ്രവര്‍ത്തിക്കാതിരിക്കുക, എയര്‍ ഹോണുകള്‍ ഘടിപ്പിക്കുക, ഉയര്‍ന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം, വീഡിയോ, പ്രത്യേക എന്‍ജിന്‍ ഘടിപ്പിച്ച എയര്‍ കണ്ടിഷന്‍ സംവിധാനമുള്ള ബസുകള്‍, എമര്‍ജന്‍സി വാതിലിനു തടസ്സം വരുത്തുക തുടങ്ങിയവ നിയമലംഘനങ്ങളാണ്.

Content Highlights: Following the tourist buses, all the ambulances in the state should be changed to white color


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented