ധ്യയനവര്‍ഷം തുടങ്ങാന്‍ ഒരാഴ്ചമാത്രം ശേഷിക്കേ, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസ് മേധാവി ലോകനാഥ് ബെഹ്റ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്‌കൂള്‍ വീദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി.

സ്‌കൂളുകളുടെ സ്വന്തം വാഹനങ്ങളും രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ച് പോകുന്നതോ മറ്റ് തരത്തിലുള്ള നിയമലംഘനം നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നിയമനടപടിയെടുക്കണം.

കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കേരള പോലീസ് തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീഡര്‍ സംസ്ഥാന പോലീസിന്റെ www.keralapolice.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്നും ഡി.ജി.പി. അറിയിച്ചു.

Content Highlights: Follow Instructions For School Bus Says DGP