ന്ത്യയില്‍ 2020 മാര്‍ച്ചിനുള്ളില്‍ നിലവിലുള്ള 40 ശതമാനത്തോളം ഡെലിവറി വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറ്റാന്‍ ലക്ഷ്യമിടുന്നതായി ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട്. അനുയോജ്യമായ ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കാനും ചാര്‍ജിങ് സ്‌റ്റേഷന്‍ ഹബ്ബുകളില്‍ സ്ഥാപിക്കാനും നിര്‍മാതാക്കളുമായി ചര്‍ച്ചകളിലാണ് ഫ്‌ളിപ്പ്കാര്‍ട്ട്. 

നിലവില്‍ ഡെലിവറിക്കായി ഹൈദരാബാദില്‍ എട്ടും ന്യുഡല്‍ഹിയില്‍ പത്തും ഇലക്രിക് വാഹനങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഉപയോഗിക്കുന്നുണ്ട്. ബെംഗളൂരുവില്‍ 30 ഇലക്ട്രിക് ബൈക്കുകളും ഡെലിവറിക്കായി രംഗത്തുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 160 ഇലക്ട്രിക് വാനുകള്‍ ഡെലിവറിക്കെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

Content Highlights; Flipkart Electric Delivery Vehicles, Flipkart Delivery Vehicles