പുകയ്ക്ക് പകരം വെള്ളം, മലിനീകരണം ഒട്ടുമില്ല; ഇന്ത്യയില്‍ നിര്‍മിച്ച ഹൈഡ്രജന്‍ ബസ് നിരത്തിലിറങ്ങി


ഡീസലില്‍ ഓടുന്ന വലിയ വാഹനങ്ങളാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 14 ശതമാനത്തിനും കാരണക്കാര്‍.

ഇന്ത്യയിൽ നിർമിച്ച ആദ്യ ഹൈഡ്രജൻ ബസ് നിരത്തിലിറക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും സംഘവും

ന്ത്യയില്‍ നിര്‍മിച്ച, ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ആദ്യബസ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പുണെയില്‍ നടന്ന ചടങ്ങില്‍ നിരത്തിലിറക്കി. സി.എസ്.ഐ.ആറും കെ.പി.ഐ.ടി. ടെക്നോളജീസും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്. കാലാവസ്ഥാവ്യതിയാനം തടയാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പരിസ്ഥിതി സൗഹൃദയാത്രാമാര്‍ഗങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാനും പ്രധാനമന്ത്രിയുടെ 'ഹൈഡ്രജന്‍ വിഷന്‍' സുപ്രധാനമാണെന്ന് മന്ത്രി സിങ് പറഞ്ഞു.

ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ചുണ്ടാകുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബസ് വെള്ളവും താപവും മാത്രമാണ് പുറന്തള്ളുക. ഏറ്റവും പ്രകൃതിസൗഹൃദമായ യാത്രാമാര്‍ഗം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന, ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഒരുബസ് വര്‍ഷം ശരാശരി 100 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകം പുറന്തള്ളുമെന്നാണ് കണക്ക്.ഇത്തരത്തില്‍ ലക്ഷക്കണക്കിന് ബസുകളാണ് രാജ്യത്തെ നിരത്തുകളില്‍ ഓടുന്നത്. ഡീസലില്‍ ഓടുന്ന വലിയ വാഹനങ്ങളാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 14 ശതമാനത്തിനും കാരണക്കാര്‍. ഉയര്‍ന്ന ഊര്‍ജക്ഷമതയും ഊര്‍ജം വഹിക്കാനുള്ള ശേഷിയും ഹൈഡ്രജന്‍ വാഹനങ്ങളുടെ സവിശേഷതയാണ്. പ്രവര്‍ത്തനച്ചെലവ് ചുരുക്കാനാകും. ചരക്കു ഗതാഗതത്തിലും വിപ്ലവം സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.

Content Highlights: First Indian made Hydrogen fuel bus starts service, Hydrogen Fuel Cell Bus Made In India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented