ലക്ട്രിക് കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ പന്തയവിമാനം ദുബായ് എയര്‍ ഷോയില്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലെതന്നെ പ്രമുഖ എയര്‍ റെയ്സിങ് പ്രൊമോട്ടറായ ജെഫ് സാള്‍ട്ട്മാനാണ് എയര്‍ റെയ്സ്-ഇ എന്ന വിമാനം വികസിപ്പിച്ചത്. അടുത്തവര്‍ഷത്തെ എയര്‍ റെയ്സില്‍ പങ്കെടുപ്പിക്കുന്നതിനായാണ് വിമാനം രൂപപ്പെടുത്തിയെടുത്തത്.

കോണ്‍ഡോറിന്റെ ഇംഗ്ലണ്ടിലുള്ള യോര്‍ക്‌ഷെയറിലെ ഫാക്ടറിയിലായിരുന്നു വിമാനത്തിന്റെ നിര്‍മാണം. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പത്തുമീറ്റര്‍വരെ ഉയരത്തില്‍ ഈ വിമാനം പറത്താം. മണിക്കൂറില്‍ 450 കിലോമീറ്ററാണ് വേഗം. ചൊവ്വാഴ്ചയാണ് ആദ്യ പറക്കല്‍. എട്ട് വിമാനങ്ങള്‍ ഇത്തരത്തില്‍ മത്സരിക്കും.

Content Highlights; First all-electric racing aircraft makes debut in Dubai