അഗ്നിശമനസേനയുടെ സ്വന്തം ഡ്രൈവർ കൈവച്ചു, യോദ്ധ ഇനി എന്തിനും സജ്ജം


വെള്ളത്തില്‍ അകപ്പെട്ടവരെ എടുക്കാനുള്ള ഉപകരണവും മരം വെട്ടിനീക്കാനുള്ള ഉപകരണവും തീ അണക്കാനുള്ള ഉപകരണവും എല്ലാം ഒരു വാഹനത്തില്‍ ഒരുക്കി. 

തളിപ്പറമ്പ് അഗ്‌നിരക്ഷാസേനയിലെ ഡ്രൈവർ എം.ജി.വിനോദ്കുമാർ മൾട്ടി യൂട്ടിലിറ്റി വെഹിക്കിളിന്റെ ബോഡി നിർമിക്കുന്നു, എം.ജി.വിനോദ്കുമാർ രൂപകൽപനചെയ്ത മൾട്ടി യൂട്ടിലിറ്റി വെഹിക്കൾ | ഫോട്ടോ: മാതൃഭൂമി

പെരിങ്ങോം: അഗ്‌നിരക്ഷാസേനക്ക് അനുവദിച്ച 'മള്‍ട്ടിയൂട്ടിലിറ്റി വാഹനങ്ങള്‍'ക്ക് ഹൈടെക് രൂപംനല്‍കി തളിപ്പറമ്പ് അഗ്‌നിരക്ഷാസേനയിലെ ഡ്രൈവര്‍ എം.ജി.വിനോദ്കുമാര്‍. മലയോര മേഖലയിലുള്ള അഗ്‌നിരക്ഷാസേനയ്ക്കാണ് മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ അനുവദിച്ചത്. ഇടുങ്ങിയ വഴികളിലൂടെയും മലമ്പാതകളിലൂടെയും വനത്തിലൂടെയും സഞ്ചരിക്കുവാന്‍ കഴിയുന്ന വാഹനമാണിത്.

കുറ്റിക്കോല്‍, പെരിങ്ങോം, ഇരിട്ടി, തളിപ്പറമ്പ് സ്റ്റേഷനുകളിലാണ് ടാറ്റ കമ്പനിയുടെ യോദ്ധ വാഹനങ്ങള്‍ അനുവദിച്ചത്. ബോഡി പ്രത്യേകമായി രൂപകല്‍പ്പനചെയ്യാത്ത വാഹനങ്ങളാണ് അനുവദിച്ചത്. ഇതിനായി പതിനയ്യായിരം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

എന്നാല്‍ വാഹനങ്ങളുടെ ബോഡി രൂപകല്‍പ്പന എം.ജി.വിനോദ്കുമാര്‍ സ്വയം ഏറ്റെടുത്തു. നാല് വാഹനങ്ങളും മനോഹരമായി രൂപകല്‍പ്പനചെയ്യുകയും ബോഡി പണിയുകയും ചെയ്തതോടെ വാഹനം ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാന്‍ സജ്ജമായി. വെള്ളത്തില്‍ അകപ്പെട്ടവരെ എടുക്കാനുള്ള ഉപകരണവും മരം വെട്ടിനീക്കാനുള്ള ഉപകരണവും തീ അണക്കാനുള്ള ഉപകരണവും എല്ലാം ഒരു വാഹനത്തില്‍ ഒരുക്കി.

വാഹനം മൂന്ന് ഭാഗത്തുനിന്നും തുറക്കുകയും ചെയ്യാം. ഈ രംഗത്ത് മുന്‍ പരിചയമൊന്നുമില്ലാതെയാണ് എം.ജി.വിനോദ്കുമാര്‍ ഈ ജോലികള്‍ ഭംഗിയായി ചെയ്തത്. ഒന്നര ലക്ഷം രൂപ ചെലവുവരുന്ന ജോലികള്‍ സ്വന്തമായി ചെയ്ത വിനോദ്കുമാറിന് സല്‍ സേവനത്തിന് പുരസ്‌കാരം നല്‍കുവാന്‍ വിവിധ സ്റ്റേഷന്‍ ഓഫീസുകള്‍ മേലധികാരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലക്കോട് നെല്ലിപ്പാറ സ്വദേശിയാണിദ്ദേഹം.

Content Highlights: Fire man viond kumar make high tech body for Fire Force vehicle. tata yodha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


06:39

അമേരിക്ക, ലണ്ടന്‍, ഫ്രാന്‍സ്...; കുഞ്ഞു കടയിലെ കുഞ്ഞു ലാഭത്തില്‍ 61-ലും മോളിച്ചേച്ചി ലോകയാത്രയിലാണ്

May 26, 2022

Most Commented