ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ മാര്‍ഗത്തില്‍, എളുപ്പത്തില്‍ ടോണ്‍ നല്‍കാന്‍ സഹായിക്കുന്ന സംവിധാനമായ 'ഫാസ്റ്റ് ടാഗ്' ഉപയോഗിച്ച് ഇനി ഇന്ധനവും നിറയ്ക്കാം. രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളായ ഐ.ഒ.സി., ബി.പി.സി.എല്‍., എച്ച്.പി.സി.എല്‍. എന്നിവയുമായി ഇതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്.

പെട്രോള്‍ വാങ്ങാനും പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കാനും ഫാസ്റ്റ് ടാഗ് ഉപയോഗിക്കാനാകും. നിലവില്‍ ഒരു പ്രീ പെയ്ഡ് അക്കൗണ്ട് റോഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം വഴി ബന്ധിപ്പിച്ചാണ് ഫാസ്റ്റ് ടാഗിന്റെ പ്രവര്‍ത്തനം. 

എന്നാല്‍, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് അതില്‍നിന്ന് പണം താനെ എടുക്കുന്നതായിരിക്കും ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (ഐ.എച്ച്.എം.സി.സി.എ.) അവതരിപ്പിക്കുന്ന പുതിയ ഫാസ്റ്റ് ടാഗുകള്‍. നേരത്തെ, പ്രീ പെയ്ഡ് അക്കൗണ്ടായാണ് ഫാസ്റ്റ് ടാഗുകള്‍ അനുവദിച്ചിരുന്നത്.

നിലവില്‍ സംസ്ഥാന, ദേശീയപാതകളിലെ ടോളുകളിലാണ് ഫാസ്റ്റ്് ടാഗ് ഉപയോഗിക്കുന്നത്. വാഹനങ്ങള്‍ക്ക് ടോളുകളില്‍ നിര്‍ത്തി പണം നല്‍കേണ്ട ആവശ്യമില്ല. ഫാസ്റ്റ് ടാഗ് ബാങ്കുകള്‍ വഴിയാണ് ലഭ്യമാക്കുന്നത്. ഇത് ഓണ്‍ലൈന്‍ വഴി റീചാര്‍ജ് ചെയ്യാവുന്നതാണ്.

Content Highlights: Fast Tags Are Used To Fill Fuel In Vehicles