കർഷകൻ പുതിയ വാഹനത്തിന് സമീപം | Photo: The Indian Express
വാഹനം വാങ്ങാനെത്തി വസ്ത്രധാരണത്തിന്റെ പേരില്‍ ഷോറൂമില്‍ അപമാനിക്കപ്പെട്ട കര്‍ഷകനെ ഒടുവില്‍ വാഹനം വാങ്ങാന്‍ വീട്ടില്‍ച്ചെന്ന് ക്ഷണിച്ച് മഹീന്ദ്ര ജീവനക്കാര്‍. തുടര്‍ന്ന് കര്‍ഷകന്‍ തന്റെ ഇഷ്ട വാഹനമായ 'ബൊലേറോ പിക്ക് അപ്പ്' സ്വന്തമാക്കി.
തുമകൂരു ചിക്കസാന്ദ്ര രമണപാളയ സ്വദേശി കെംപെഗൗഡയാണ് ഈമാസം 21-ന് ഷോറൂമില്‍വെച്ച് അപമാനിക്കപ്പെട്ടത്. പിന്നാലെ കെംപെഗൗഡയും സുഹൃത്തുക്കളും അരമണിക്കൂറിനകം പത്തുലക്ഷം രൂപയുമായി ഷോറൂമിലെത്തിയത് വാര്‍ത്തയായിരുന്നു.
സംഭവത്തില്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇടപെട്ടതിനെത്തുടര്‍ന്ന് ജീവനക്കാര്‍ കര്‍ഷകനോട് മാപ്പു പറഞ്ഞിരുന്നു. ആനന്ദ് മഹീന്ദ്ര കര്‍ഷകനെ മഹീന്ദ്ര കുടുംബത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞദിവസം മഹീന്ദ്ര ഗ്രൂപ്പ് ജീവനക്കാര്‍ കെംപെഗൗഡയുടെ വീട്ടിലെത്തി ക്ഷമ ചോദിക്കുകയും വാഹനം വാങ്ങാന്‍ ക്ഷണിക്കുകയുമായിരുന്നു. 9.8 ലക്ഷംരൂപ നല്‍കിയാണ് കെംപെഗൗഡ വാഹനം വാങ്ങിയത്.

ധരിക്കുന്ന വസ്ത്രം നോക്കി ആരെയും വിലയിരുത്തരുതെന്ന് കെംപെഗൗഡ പറഞ്ഞു. ഷോറൂം ജീവനക്കാര്‍ തന്നോട് പെരുമാറിയ രീതിക്കെതിരേയാണ് പ്രതിഷേധിച്ചതെന്നും മറ്റുള്ളവര്‍ക്കു നേരെ ഇത്തരം പെരുമാറ്റം ഉണ്ടാകരുതെന്നും കെംപെഗൗഡ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഖേദിക്കുന്നതായും കൃത്യമായ നടപടിയെടുത്ത് പ്രശ്‌നം പരിഹരിച്ചതായും കമ്പനി ട്വീറ്റ് ചെയ്തു.
പിക്കപ്പ് വാന്‍ വാങ്ങാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷോറൂമിലെത്തിയ കെംപെഗൗഡയുടെ വസ്ത്രവും അവസ്ഥയും കണ്ടപ്പോള്‍ കാശ് ഉള്ളയാളാണെന്ന് ജീവനക്കാര്‍ക്ക് തോന്നിയില്ല. പത്തുരൂപപോലും എടുക്കാനില്ലാത്ത നിങ്ങള്‍ വാഹനം വാങ്ങുമോയെന്ന് ജീവനക്കാരന്‍ പരിഹസിച്ചു. സുഹൃത്തുക്കളുടെ മുന്നില്‍ അപമാനിക്കപ്പെട്ട കെംപെഗൗഡ മടങ്ങിപ്പോയി. അരമണിക്കൂറിനകം പത്തുലക്ഷംരൂപ ജീവനക്കാരുടെ മുന്നില്‍വെക്കുകയായിരുന്നു.
Content Highlights: Farmer insulted in Mahindra dealership, Farmer took delivery of mahindra pick up, Anand Mahindra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..