ഇലക്ട്രിക് പോസ്റ്റില്‍ ഇ-ഓട്ടോ ചാര്‍ജിങ്; കേരളത്തിലുടനീളം വരുന്നത് 1140 എണ്ണം


സ്വകാര്യ സംരംഭകര്‍ക്ക് വൈദ്യുതിവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഗതാഗതവകുപ്പ് 25ശതമാനം സബ്സിഡി നല്‍കുന്നുണ്ട്.

ഇലക്ട്രിക് പോസ്റ്റിൽ ചാർജിങ്ങ് സംവിധാനം ഒരുക്കുന്നു | ഫോട്ടോ: മാതൃഭൂമി (ഫയൽ ചിത്രം)

കേരളത്തിലുടനീളം ഇ-ഓട്ടോകള്‍ക്കായി വൈദ്യുത ത്തൂണുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. 1140 എണ്ണമാണ് സ്ഥാപിക്കുന്നത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നേരത്തേ കോഴിക്കോട് നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു. ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും അഞ്ചുവീതം സ്ഥാപിക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന നിയോജകമണ്ഡലങ്ങളില്‍ 15 എണ്ണം വീതവും.

സ്വകാര്യ സംരംഭകര്‍ക്ക് വൈദ്യുതിവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഗതാഗതവകുപ്പ് 25ശതമാനം സബ്സിഡി നല്‍കുന്നുണ്ട്. ഇതിനുള്ള നോഡല്‍ ഏജന്‍സിയായി അനര്‍ട്ടിനെ നിയമിക്കും. കെ.എസ്.ഇ.ബി.യുടെ 26 വൈദ്യുതിവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും.

യോഗത്തില്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, കെ.എസ്.ഇ.ബി.എല്‍. ചെയര്‍മാന്‍ ഡോ. ബി. അശോക് കെ.എസ്.ഇ.ബി.എല്‍. ഡയറക്ടര്‍ ആര്‍. സുകു, അനര്‍ട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലുരി, ഇ.എം.സി. ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: EV charger install in electric posts, electric vehicle charging stations, electric vehicles


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented