വൈദ്യുതി വാഹനങ്ങള്‍ക്ക് രാജ്യത്തേക്കുള്ള വഴി തുറക്കുന്നു. വൈദ്യുത വാഹനങ്ങള്‍ തദ്ദേശീയമായി സംയോജിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനായി കേന്ദ്രം വൈദ്യുത വാഹന ഘടകങ്ങളുടെ ഇറക്കുമതിത്തീരുവ കുറച്ചു. 

നിലവില്‍ 15 മുതല്‍ 30 ശതമാനം വരെയാണ് വൈദ്യുതി വാഹനങ്ങളുടെ ഇറക്കുമതി തീരുവ. ഇത് 10 മുതല്‍ 15 ശതമാനം വരെ കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.  ഇതോടെ വൈദ്യുത വാഹനങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാകും. 

അതേസമയം, വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി പാക്കുകള്‍ക്ക് ഉണ്ടായിരുന്ന നികുതി ഇളവ് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് ഒഴിവാക്കി. ബാറ്ററി പാക്കുകള്‍ക്ക് അഞ്ച് ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെയും പവര്‍ ബാങ്കുകളുടെയും നികുതിയും ഉയര്‍ത്തി. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കരുത്ത് പകരുന്നതാണ് നടപടിയെങ്കിലും മൊബൈല്‍ ഫോണുകളുടെ വില ഉയര്‍ന്നേക്കും. ബുധനാഴ്ച തന്നെ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായിക്കഴിഞ്ഞു.

Content Highlights: Electric Vehicles prices are falling