രാജ്യത്ത് ഇരുചക്രമുച്ചക്ര വൈദ്യുതവാഹനങ്ങള്‍ ബാറ്ററിയില്ലാതെ രജിസ്റ്റര്‍ ചെയ്യാമെന്ന കേന്ദ്ര ഉത്തരവ് വഴിയൊരുക്കുന്നത് ബാറ്ററിവാഹന വിപ്ലവത്തിന്. വാഹന ഉടമയ്ക്കും സ്വാപ്പിങ് കമ്പനിക്കും ഇത് ഒരുപോലെ ലാഭകരമാകും.
ബാറ്ററിയില്ലാതെ വാങ്ങിയ വാഹനത്തിന് നിശ്ചിത കരുതല്‍ നിക്ഷേപം നല്‍കി ബാറ്ററി ഘടിപ്പിക്കുകയും ചാര്‍ജ് തീരുമ്പോള്‍ ചെറിയ തുക നല്‍കി ചാര്‍ജുള്ളത് മാറ്റി ഘടിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് സ്വാപ്പിങ്. പാചകവാതക സിലിന്‍ഡര്‍ വാങ്ങുന്ന രീതിയിലാണ് ഇത്.
നേട്ടങ്ങള്‍
- വൈദ്യുതവാഹനങ്ങളില്‍ 50 ശതമാനത്തിലേറെ ചെലവ് ബാറ്ററിക്കാണെന്നതിനാല്‍ ബാറ്ററിയില്ലാതെ വാഹനം വാങ്ങുമ്പോള്‍ വില കുറയും.
- അന്തരീക്ഷ മലിനീകരണം കുറയ്ക്കും.
- വിലക്കിഴിവിന്റെ പ്രയോജനം ഉപയോഗപ്പെടുത്തി രജിസ്‌ട്രേഷന്‍ ഫീസും കുറയ്ക്കാം.
- ബാറ്ററി മാറ്റുമ്പോഴുള്ള ചെലവ് ലാഭിക്കാം.
- ബാറ്ററി ചാര്‍ജിങ്ങിനായി ചാര്‍ജിങ് സ്റ്റേഷനില്‍ കാത്തുകിടക്കേണ്ട.
- ഓരോ നിശ്ചിത കേന്ദ്രങ്ങളിലും സ്വാപ്പിങ് സംവിധാനമുള്ളതിനാല്‍ യാത്രയ്ക്കിടയില്‍ ചാര്‍ജ് തീരുമോ എന്ന ഭീതി ഒഴിവാകും.
- സ്വാപ്പിങ് കമ്പനികള്‍ സൗരോര്‍ജത്തെയാണ് ആശ്രയിക്കുന്നതെന്നതിനാല്‍ വൈദ്യുതിച്ചെലവും കുറയും.
കോട്ടങ്ങള്‍
- ബാറ്ററിയുടെ കരുതല്‍ നിക്ഷേപവും മാറ്റിനല്‍കാനുള്ള തുകയും കുറവാണെങ്കില്‍ മാത്രമാണ് വാഹന ഉടമയ്ക്ക് ലാഭകരമാകുക.
- നിലവില്‍ ബാറ്ററി ഘടിപ്പിച്ച വാഹനങ്ങള്‍ ഈ രീതിയിലേക്കു മാറണമെങ്കില്‍ അധികച്ചെലവ് വരും.
- ഇപ്പോള്‍ ചാര്‍ജിങ് സ്റ്റേഷന്‍ ആരംഭിച്ചവര്‍ നഷ്ടത്തിലാകും.
Content Highlights: Electric Vehicle Sale With Out Battery, Battery Swapping