കുതിച്ച് ഇലക്ട്രിക് വാഹന വില്‍പ്പന, 42 ലക്ഷം വാഹനങ്ങള്‍ നിരത്തില്‍; ഒന്നാം സ്ഥാനത്ത് ഓടി ചൈന


24 ലക്ഷം വൈദ്യുത വാഹനങ്ങള്‍ വിറ്റഴിച്ച് ചൈനയാണ് വില്പനയില്‍ മുന്നിലുള്ളത്.

പ്രതീകാത്മക ചിത്രം | Photo: Tata motors

വര്‍ഷം ആദ്യ പകുതിയില്‍ ആഗോള തലത്തില്‍ വിറ്റഴിച്ചത് 42 ലക്ഷം വൈദ്യുത വാഹനങ്ങള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 63 ശതമാനം വര്‍ധനയാണ് വൈദ്യുത വാഹന വില്പനയില്‍ രേഖപ്പെടുത്തിയതെന്നും പ്രമുഖ ടെക്നോളജി മാര്‍ക്കറ്റ് അനലിസ്റ്റ് കമ്പനിയായ കാനാലിസിന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

24 ലക്ഷം വൈദ്യുത വാഹനങ്ങള്‍ വിറ്റഴിച്ച് ചൈനയാണ് വില്പനയില്‍ മുന്നിലുള്ളത്. രാജ്യത്ത് വില്പന നടത്തിയ യാത്രാ വാഹനങ്ങളില്‍ 26 ശതമാനവും വൈദ്യുത വാഹനങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന വിപണിയായി ചൈന മാറിക്കഴിഞ്ഞു.

118 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇ.വി. വിപണിയും ചൈനയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളും ഇന്ധന വിലക്കയറ്റവും ഇ.വി. ആവശ്യകതയെ മുന്നോട്ടു നയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Content Highlights: Electric vehicle sale increased by 63 percent, china achieve first rank in ev sale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented