വില അല്‍പ്പം കൂടിയാലും പിന്നെ നയാപൈസ ചെലവില്ല; വൈദ്യുത ട്രാക്കിലേക്ക് ഓടിക്കയറി കേരളം


സനില അര്‍ജുന്‍

സി.എന്‍.ജി. വാഹനങ്ങളുടെ സ്വീകാര്യതയിലും സംസ്ഥാനത്ത് സമാനമായ വളര്‍ച്ച പ്രകടമായിട്ടുണ്ട്.

ടാറ്റ നെക്‌സോൺ ഇ.വി. മാക്‌സ് | Photo: Twitter

പെട്രോള്‍, ഡീസല്‍ ഇന്ധന ഉപഭോഗത്തിന്റെ ഭാവിയും വിലയും അല്പം ദീര്‍ഘവീക്ഷണത്തോടെ നോക്കിക്കണ്ട് വൈദ്യുത, സി.എന്‍.ജി. വാഹനങ്ങളുടെ ട്രാക്കിലേക്ക് വളരെ വേഗത്തില്‍ ഓടിക്കയറി കേരളം. 2021-നെ അപേക്ഷിച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വൈദ്യുത വാഹനങ്ങളുടെ എണ്ണം 2022-ല്‍ ഇതുവരെ 129 ശതമാനം വര്‍ധിച്ചു. സി.എന്‍.ജി. വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന 100 ശതമാനമാണ്.

ഈ വര്‍ഷം കേരളത്തില്‍ വൈദ്യുത വാഹന വിപണി ടോപ് ഗിയറിലാകുമെന്ന സൂചന നല്‍കി ജനുവരി ആദ്യവാരം തന്നെ 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഴു മാസവും ഏതാനും ദിവസങ്ങളും കൊണ്ട് 19,894 വൈദ്യുത വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2021-ല്‍ ആകെ 8,701 വൈദ്യുത വാഹനങ്ങളും 2020-ല്‍ 1,325 വൈദ്യുത വാഹനങ്ങളും രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണിത്. ഈ വര്‍ഷം ഏപ്രിലിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്; 3,373 എണ്ണം. ഓഗസ്റ്റില്‍ ഇതുവരെ 863 വൈദ്യുത വാഹനങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു.

സി.എന്‍.ജി. വാഹനങ്ങളുടെ സ്വീകാര്യതയിലും സംസ്ഥാനത്ത് സമാനമായ വളര്‍ച്ച പ്രകടമായിട്ടുണ്ട്. 2020-ല്‍ ആകെ 91 വാഹനങ്ങളും 2021-ല്‍ 2,805 വാഹനങ്ങളുമാണ് സി.എന്‍.ജി. വിഭാഗത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം എട്ടു മാസത്തിനുള്ളില്‍ 4,816 സി.എന്‍.ജി. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

സൗകര്യങ്ങള്‍ കൂടുമ്പോള്‍ വിശ്വാസം കൂടുന്നു

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടുതലാണെങ്കിലും പിന്നീട് മറ്റ് ചെലവുകള്‍ വരുന്നില്ലെന്നതാണ് പ്രധാന ആകര്‍ഷണം. മാത്രമല്ല, ചാര്‍ജിങ് സ്റ്റേഷനുകളുടെ സൗകര്യം വര്‍ധിക്കുന്നതിനനുസരിച്ച് വൈദ്യുത വാഹനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസവും വര്‍ധിക്കുന്നുണ്ട്.

ഈ സാധ്യത മുന്നില്‍ കണ്ടെന്നോണം മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം തന്നെ തങ്ങളുടെ വൈദ്യുത വാഹന നിര ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. അതേസമയം, ബാറ്ററി തീ പിടിക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ വ്യാപകമായതോടെ പരമാവധി സുരക്ഷ ഉറപ്പാക്കി മാത്രം ഇ.വി. വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് കാലതാമസം നേരിടുന്നത് വാഹനങ്ങളുടെ ലഭ്യതയെ ബാധിക്കുന്നുണ്ട്.

Content Highlights: Electric vehicle sale in kerala, growth in electric vehicle sales in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented