വോള്‍വോയുടെയും പോള്‍സ്റ്റാറിന്റെയും പുതുതലമുറ മോഡലുകള്‍ക്ക് അടുത്ത പത്തു വര്‍ഷത്തേക്ക് ലിത്തിയം അയേണ്‍ ബാറ്ററികള്‍ ലഭ്യമാക്കുന്നതിന് വോള്‍വോ ഗ്രൂപ്പ് മുന്‍നിര ബാറ്ററി നിര്‍മാതാക്കളായ എല്‍.ജി. ചെം, സി.എ.ടി.എല്‍. എന്നിവരുമായി കരാറില്‍ ഏര്‍പ്പെട്ടു. 

2019 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ വോള്‍വോ കാറുകളും വൈദ്യുതീകരിച്ചതാകുമെന്ന് വോള്‍വോ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള സി.എം.എ. മോഡുലര്‍ വാഹനങ്ങള്‍ക്കും പുതുതായി വരാനിരിക്കുന്ന എസ്.പി.എ. 2 വാഹനങ്ങള്‍ക്കും ആഗോളതലത്തില്‍ ബാറ്ററി മോഡ്യൂളുകള്‍ ലഭ്യമാക്കുന്നതാണ് പുതിയ കരാറുകള്‍.

2025-ഓടെ ആഗോളതലത്തിലെ കാര്‍ വില്പനയുടെ പകുതിയും പൂര്‍ണമായും വൈദ്യുതീകരിച്ച കാറുകളാവണം എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് വോള്‍വോ കാര്‍സ് സി.ഇ.ഒ.യും പ്രസിഡന്റുമായ ഹാകെന്‍ സാമുവെല്‍സണ്‍ പറഞ്ഞു.

Content Highlights: Electric Vehicle's Battery