രാജ്യതലസ്ഥാനം ഇ-വാഹനങ്ങളുടെ കേന്ദ്രമാകും; ഇലക്ട്രിക് വാഹനനയം നടപ്പാക്കാന്‍ സര്‍ക്കാര്‍


2024-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 25 ശതമാനമാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഈ ഓഗസ്റ്റിലാണ് ഇലക്ട്രിക് വാഹനനയം കൊണ്ടുവന്നത്.

പ്രതീകാത്മക ചിത്രം | Photo: Tata motors

ടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക് വാഹനനയം വിജയകരമായി നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക ചര്‍ച്ചാവേദി രൂപവത്കരിച്ചു. ശുദ്ധ ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര തിങ്ക് ടാങ്കായ ആര്‍.എം.ഐ. ഇന്ത്യയുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഡയലോഗ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മിഷനാണ് (ഡി.ഡി.സി.) ചര്‍ച്ചാവേദി സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 18-ന് ഓണ്‍ലൈനായി വേദിയുടെ ആദ്യയോഗം ചേരും. ഇലക്ട്രിക് വാഹനങ്ങള്‍, ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ചചെയ്യും. 2024-ഓടെ നഗരത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 25 ശതമാനമാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഈവര്‍ഷം ഓഗസ്റ്റിലാണ് സര്‍ക്കാര്‍ ഇലക്ട്രിക് വാഹനനയം കൊണ്ടുവന്നത്.

ഇലക്ട്രിക്കില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍, പൊതുഗതാഗതവാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ വന്‍തോതില്‍ നിരത്തിലിറക്കാന്‍ ഇതുവഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

ഡല്‍ഹിയെ 'ഇന്ത്യയുടെ ഇലക്ട്രിക് വാഹന തലസ്ഥാന'മായി മാറ്റണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീക്ഷണം യാഥാര്‍ഥ്യമാക്കാന്‍ നിര്‍മാതാക്കള്‍, ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍, ചാര്‍ജിങ് സ്റ്റേഷന്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സഹകരണം ആവശ്യമാണെന്ന് ഡി.ഡി.സി. വൈസ് ചെയര്‍പേഴ്സണ്‍ ജാസ്മിന്‍ ഷാ പറഞ്ഞു.

രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ പ്രത്യേകവേദിയാണ് ഡല്‍ഹി ഇലക്ട്രിക് വാഹന ചര്‍ച്ചാവേദി. വാഹനനയം അവതരിപ്പിച്ചശേഷം ഒട്ടേറെ ഏജന്‍സികളില്‍നിന്ന് മികച്ച പ്രതികരണമാണ് തങ്ങള്‍ക്ക് ലഭിച്ചത്. അവരുടെ നിര്‍ദേശങ്ങളും ആശങ്കകളും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Electric Vehicle Policy Of Delhi Government

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented