പ്രതീകാത്മക ചിത്രം | Photo: Tata motors
ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ശക്തമാക്കുകയാണ്. ജനങ്ങള്‍ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതിനുപിന്നാലെ ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നീക്കവുമായി എത്തുകയാണ് അദ്ദേഹം.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ചുവടുവയ്പ്പ് എന്നോണം ഗതാഗത വകുപ്പിലെ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഇ-വാഹനങ്ങള്‍ക്കായി സബ്‌സിഡി ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതും ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നടത്തിയ ഗോ ഇലക്ട്രിക് ക്യാമ്പയിന്റെ ഭാഗമായാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെ കുറയ്ക്കുന്നതിനായി മറ്റ് മേഖലകളിലും ഇലക്ട്രിക് പവര്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം 10,000 ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ പ്രതിമാസം ഇന്ധനത്തിനായി ചെലവഴിക്കുന്ന 30 കോടി രൂപ ലാഭിക്കാന്‍ സാധിക്കും. ഇതിനുപുറമെ, അന്തരീക്ഷ മലിനീകരണത്തിലും കാര്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ എന്റെ ഓഫീസിലെ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ശക്തമായ ബദലാകാന്‍ സാധിക്കുന്നത് ഇലക്ട്രിക്കിന് മാത്രമാണ്. പരമ്പരാഗത ഇന്ധനങ്ങളെക്കാള്‍ ചെലവും മലിനീകരണവും വൈദ്യതിക്ക് കുറവാണ്. ഊര്‍ജ മന്ത്രിയുടെ വകുപ്പിലും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുമെന്നും മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
Source: ANI
Content Highlights; Electric Vehicle Made Mandatory For Government Employees says Nitin Gadkari
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..