നെര്‍ട്ട് നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗവേണന്‍സ് പദ്ധതിയുടെ രണ്ടാംഘട്ടമായി ഗവ. സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.

വി.കെ.പ്രശാന്ത് എം.എല്‍.എ., ഊര്‍ജ സെക്രട്ടറി ഡോ. ബി.അശോക്, അനെര്‍ട്ട് സി.ഇ.ഒ. അനീഷ് എസ്.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. അനെര്‍ട്ട് മുഖേന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ പാട്ടത്തിനു നല്‍കുന്ന പദ്ധതിയാണിത്.

ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാന്‍ അനെര്‍ട്ടിനു സാധിച്ചു. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ഇ.ഇ.ഇ.എസ്.എല്ലുമായി ചേര്‍ന്നാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. 

വരുംദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് സമ്പൂര്‍ണമായി ഇലക്ട്രിക് വാഹന നയം ഗവണ്‍മെന്റ് തലത്തില്‍ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Content Highlights: Electric Vehicle For Government Office; Second Phase Project Started